Kannur

വീട്ടിൽ ചാരായം വാറ്റുന്നത് തടഞ്ഞു; മകനെ കുത്തിക്കൊലപ്പെടുത്തിയ അച്ഛന് ജീവപര്യന്തം തടവും പിഴയും – Man kills his son

മകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അച്ഛന് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി. കണ്ണൂർ പയ്യാവൂരിലാണ് സംഭവം. പ്രതി പിഴയായി അടയ്‌ക്കേണ്ടത് ഒരു ലക്ഷം രൂപയാണ്. ഷാജി സ്വന്തം മകനായ 19 വയസ്സുകാരൻ ഷാരോണിനെയാണ് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്.

2020 ഓഗസ്റ്റ് 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാജി വീട്ടിൽ ചാരായം വാറ്റുന്നത് ഷാരോൺ തടയുകയും, ഈ വിരോധത്തിൽ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. 4 വർഷത്തെ വിചാരണയ്ക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്.

STORY HIGHLIGHT: Man kills his son and gets life imprisonment

Latest News