ലോകത്തിൻ്റെ പല ഭാഗങ്ങളിലും മനുഷ്യരും പല തരത്തിലുള്ള മൃഗങ്ങളും ഒരുമിച്ച് താമസിക്കുന്ന പല കഥകളും നമ്മൾ കേട്ടിട്ടുണ്ട്. അത്തരത്തിൽ പാമ്പുകളും മനുഷ്യരും ഒരുമിച്ച് താമസിക്കുന്ന ഒരു ഗ്രാമത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? നമ്മുടെ ഇന്ത്യയിലാണ് അത്തരത്തിലുള്ള ഗ്രാമം ഉള്ളത്. മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലാണ് ഷെത്ഫൽ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പൂനെയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ഈ ഗ്രാമത്തിൽ പാമ്പുകളെ വളരെ ബഹുമാനത്തോടെയാണ് കാണുന്നത്. പാമ്പുകളെ ആരാധിക്കുക മാത്രമല്ല അവർക്കായി താമസസ്ഥലവും ഗ്രാമത്തിലുള്ളവർ ഒരുക്കി നൽകും.
ഏറ്റവും അപകടകാരികളായ ഇന്ത്യൻ കോബ്രകളാണ് ഗ്രാമത്തിലുള്ളവരുടെ കൂടെ താമസിക്കുന്നത്. ഇവിടെ പാമ്പുകളെ കുടുംബാംഗങ്ങളെപ്പോലെയാണ് പരിഗണിക്കുന്നത്. അവരുടെ വീട്ടിൽ എവിടെ വേണമെങ്കിലും പാമ്പുകൾക്ക് ജീവിക്കാനുള്ള സ്വാതന്ത്രമുണ്ട്. ഗ്രാമത്തിൽ എവിടെ വേണമെങ്കിലും പേടി കൂടാതെ കറങ്ങാനുള്ള അവകാശം പാമ്പുകൾക്ക് ഉണ്ട്. അവരെ ആരും തന്നെ ഉപദ്രവിക്കില്ല. പാമ്പുകളുടെ കൂടെയുള്ള താമസം ജീവന് ഭീഷണിയാകില്ലേ എന്ന് പലരും ചിന്തിക്കുന്നുണ്ടാവാം. എന്നാൽ ഇല്ല എന്നതാണ് ഉത്തരം. ഈ ഗ്രാമത്തിൽ ഇതുവരെ പാമ്പ് കടി റിപ്പോർട്ട് ചെയ്തിട്ടില്ല.
പാമ്പുകളും ആത്മീയതയും കൈകോർത്തുകൊണ്ടാണ് ഈ ഈ ഗ്രാമം മുന്നോട്ട് പോകുന്നത്. പാമ്പുകളുടെ വാസസ്ഥലത്തെ ദേവസ്ഥാനം എന്നാണ് വിളിക്കുന്നത്. ആളുകൾ പുതിയ വീടുകൾ നിർമ്മിക്കുന്ന സമയത്ത് പാമ്പുകൾക്ക് പ്രത്യേക മുറികൾ അവർ പണിയും. കുട്ടികളാകട്ടെ വളരെ സന്തോഷത്തോടെയാണ് പാമ്പുകളുമായി ഇടപഴകുന്നത്. അവരുടെ ക്ലാസ് മുറികളിൽ പോലും കോബ്രകളുമായി സന്തോഷത്താേടെ സമയം ചെലവഴിക്കുന്നു.
STORY HIGHLIGHTS: snake-village-in-india-where-there-are-snakes-living-along-with-people