Kerala

ആംബുലൻസ് വന്നില്ല; ആദിവാസി വയോധികയുടെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് ഓട്ടോയിൽ – tribal woman death

യു.ഡി.എഫ് പ്രതിഷേധവുമായി എത്തിയതോടെയാണ് വിഷയം പുറത്തുവരുന്നത്

വയനാട് മാനന്തവാടിയിൽ ആദിവാസി വയോധികയുടെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് ഓട്ടോറിക്ഷയിൽ. എടവക പഞ്ചായത്തിലെ വീട്ടിച്ചാൽ ഊരിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് പായിൽപ്പൊതിഞ്ഞ് നാലുകിലോമീറ്റർ അകലെയുള്ള ശ്മശാനത്തിലേക്ക് ഓട്ടോയിൽ കൊണ്ടുപോയത്. ആംബുലൻസ് വിളിച്ചിട്ടും കിട്ടാതിരുന്നതാണ് ഇതിന് കാരണം.

ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് ചുണ്ടമ്മ മരിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ തിങ്കളാഴ്ച രാവിലെ ട്രൈബൽ ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചു. പ്രദേശത്തെ ട്രൈബൽ പ്രൊമോട്ടറെ സസ്പെൻഡ് ചെയ്തു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്താമെന്ന് പട്ടികവർ​ഗ വകുപ്പ് ഓഫീസർ അറിയിച്ചു.

ആംബുലൻസ് വരാൻ വൈകീട്ട് നാലുവരെ കാത്തിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. യു.ഡി.എഫ് പ്രതിഷേധവുമായി എത്തിയതോടെയാണ് വിഷയം പുറത്തുവരുന്നത്.

STORY HIGHLIGHT: wayanad tribal woman death