Recipe

ദഹനപ്രശ്നങ്ങൾ അകറ്റാൻ ഈ പാനീയം കുടിക്കൂ | healthy-drink

ചില എൻസൈമുകളെ തടയുന്നതിലൂടെ ട്യൂമർ രൂപീകരണം തടയാൻ പുതിനയിലയ്ക്ക് കഴിയും

പ്രതിരോധശേഷി മെച്ചപ്പെടുത്താൻ വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞതാണ് പുതിന. സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ വിറ്റാമിനുകൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. കൂടാതെ, ചില എൻസൈമുകളെ തടയുന്നതിലൂടെ ട്യൂമർ രൂപീകരണം തടയാൻ പുതിനയിലയ്ക്ക് കഴിയും. ദഹനപ്രശ്നങ്ങൾ അകറ്റാൻ പുതിനയില കൊണ്ടുള്ള ഒരു ആരോ​ഗ്യകരമായ പാനീയം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം…

വേണ്ട ചേരുവകൾ…

പുതിനയില അരിഞ്ഞത്-1 കപ്പ്
വെള്ളം  – 2 കപ്പ്
പഞ്ചസാര  – 1 ടീസ്പൂൺ
നാരങ്ങ നീര് – ½ ടീസ്പൂൺ
ജീരകപ്പൊടി   -1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം…

മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം ഒരു ജ്യൂസ് മിക്സറിൽ ചേർത്ത് അടിച്ചെടുക്കുക. ഈ ജ്യൂസ് ഒരു ഗ്ലാസിലേക്ക് പകർത്തി ഒഴിച്ചശേഷം ഐസ് ക്യൂബുകൾ ചേർത്ത് ഒരു നാരങ്ങ കഷ്ണം മുറിച്ചെടുത്ത് അലങ്കരിക്കുക. ശേഷം കുടിക്കാം.

content highlight:healthy-drink-made-with-mint-leaves-easy-recipe