Kerala

ജുവനൈൽ ഹോമിൽനിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി – juvenile home girls missing

കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ നിന്നും കാണാതായ നാല് പെൺകുട്ടികളെയും കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ട് പ്രാർത്ഥനാ സമയത്ത് അടുക്കള വാതിൽ വഴിയാണ് പെൺകുട്ടികൾ പുറത്തുകടന്നത് എന്നാണ് പ്രാഥമിക വിവരം.

ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ ചേവായൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാണാതായ പെൺകുട്ടികളെ കണ്ടെത്തിയത്.

STORY HIGHLIGHT: juvenile home girls missing