Recipe

നാടൻ കിച്ചടി തയാറാക്കിയാലോ? | pavakka-kichadi-recipe

ധാരാളം വൈറ്റമിനുകളും മിനറലുകളും നിറഞ്ഞ പാവയ്ക്ക കൊണ്ടൊരു നാടൻ കിച്ചടി തയാറാക്കിയാലോ? കലോറിയും ഫാറ്റും കുറഞ്ഞ ഈ വിഭവം ഏറെ രുചിപ്രദവും ആരോഗ്യകരവുമാണ്.

  • പാവയ്ക്ക – ഒന്ന്
  • വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
  • പച്ചമുളക് – രണ്ട്, കനം കുറച്ച് അരിഞ്ഞത്
  • തൈര് – ഒരു കപ്പ്
  • ഉപ്പ് – പാകത്തിന്

പാചകരീതി

  • പാവയ്ക്ക രണ്ടായി പിളർന്ന് അരി കളഞ്ഞ ശേഷം ഒന്നു കൂടി പിളർന്നു കനം കുറച്ച് അരിയുക.
  • പാനിൽ എണ്ണ ചൂടാക്കി പാവയ്ക്കയും പച്ചമുളകും വറുത്തു കോരുക.
  • തൈര് നന്നായി ഉടച്ച് ഉപ്പും ചേർത്തു വയ്ക്കുക. ഇതിൽ പാവയ്ക്കയും പച്ചമുളകും ചേർത്തു യോജിപ്പിക്കുക.

content highlight: pavakka-kichadi-recipe