Travel

സഞ്ചാരികളെ കാത്ത് അതി സുന്ദരിയായി അണിഞ്ഞൊരുങ്ങി ഓലി | Uttarakhand’s Auli covered in snow

ആദി ശങ്കരാചാര്യര്‍ ഈ സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ്‌ വിശ്വാസം

ഉത്തരാഖണ്ഡിലെ അതിസുന്ദരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്‌ ഓലി. മഞ്ഞ്‌ മൂടിയ മലഞ്ചെരുവുകളും ദേവദാരു വനങ്ങളുടെ ഹരിതാഭയും ആണ്‌ ഓലിയിലെ കാഴ്‌ചകള്‍ക്ക്‌ പശ്ചാത്തലമൊരുക്കുന്നത്‌. ഓലിയിലെ സ്‌കീയിങ്‌ കേന്ദ്രങ്ങള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചവയാണ്‌. പുല്‍മേട്‌ എന്നര്‍ത്ഥം വരുന്ന ബുഗ്യാല്‍ എന്നൊരു പേരും കൂടി ഓലിയ്‌ക്കുണ്ട്‌. എട്ടാം നൂറ്റാണ്ട്‌ മുതലുള്ള ഓലിയുടെ ചരിത്രം പറയപ്പെടുന്നുണ്ട്‌. ആദി ശങ്കരാചാര്യര്‍ ഈ സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ്‌ വിശ്വാസം. ഓലിയുടെ മലഞ്ചെരുവുകളില്‍ കൂടി യാത്ര ചെയ്യുന്നവര്‍ക്ക്‌ നന്ദ ദേവി, മന പര്‍വതം, കാമത്ത്‌ മലനിരകള്‍ എന്നിവയുടെ മോനഹര ദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ കഴിയും. ആപ്പിള്‍ തോട്ടങ്ങളും ദേവദാരുനിറഞ്ഞ വനങ്ങളും ഓലിയില്‍ നിന്നുള്ള മറ്റ്‌ അതിമനോഹര ദൃശ്യങ്ങളാണ്‌. സമുദ്ര നിരപ്പില്‍ നിന്നും 2800 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഓലില്‍ സ്‌കീയിങ്ങിനും ട്രക്കിങിനുമായി എത്തുന്നവര്‍ നിരവധിയാണ്‌.

അളകനന്ദ, നന്ദാകിനി നദികളുടെ സംഗമസ്ഥലമാണ്‌ നന്ദപ്രയാഗ്‌ . ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന നന്ദപ്രയാഗ്‌ മതപരാമായി ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്‌. ഇരുനദികളുടെയും ഈ സംഗമസ്ഥാനത്ത്‌ മുങ്ങി നിവര്‍ന്നാല്‍ പാപത്തില്‍ നിന്നും മുക്തി നേടാന്‍ കഴിയുമെന്നാണ്‌ ഹിന്ദുമത പ്രകാരമുള്ള വിശ്വാസം. വര്‍ഷം തോറും ഇതിനായി ഇവിടെ എത്തുന്നവര്‍ നിരവധിയാണ്‌. രാജ്യത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ ബദരീനാഥിലേക്കും കേദാരനാഥിലേക്കുമുള്ള കവാടമായി കരുതപ്പെടുന്ന അഞ്ച്‌ പ്രയാഗുകളില്‍ ഒന്നാണിത്‌. വിഷ്‌മുപ്രയാഗ്‌, കര്‍ണപ്രയാഗ്‌, രുദ്ര പ്രയാഗ്‌, ദേവ പ്രയാഗ്‌ എന്നിവയാണ്‌ മറ്റ്‌ നാല്‌ പ്രയാഗുകള്‍. ലോക പ്രശസ്‌തി നേടിയ സ്‌കീയിങ്‌ കേന്ദ്രങ്ങളാണ്‌ ഓലിയിലേത്‌.

ഓലിയിലെ മഞ്ഞ്‌ വീണ മലഞ്ചെരുവുകള്‍ സ്‌കീയിങിനെ അതിന്റെ പൂര്‍ണതയില്‍ ആസ്വദിക്കാനുള്ള അവസരമാണ്‌ നല്‍കുന്നത്‌. ലോകത്തിലെ ഏറ്റവും നല്ല സ്‌കീയിങ്‌ സൈറ്റുകളില്‍ ഒന്നായാണ്‌ ഓലിയെ കണക്കാക്കുന്നത്‌. ഓലിയില്‍ സ്‌കീയിങ്‌ ആസ്വദിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം വേനല്‍ക്കാലമാണ്‌. ഓലിയില്‍ വിവിധ ഏജന്‍സികള്‍ സ്‌കീയിങിനാവശ്യമായ സംവിധാനങ്ങളും വിവിധ പാക്കേജുകളും ലഭ്യമാക്കുന്നുണ്ട്‌. സ്‌കീയിങിന്‌ താല്‍പര്യമുള്ളവര്‍ക്ക്‌ ആവശ്യമായ പരിശീലനവും ഇവിടെ നല്‍കുന്നുണ്ട്‌. സ്‌കീയിങ്‌ കഴിഞ്ഞാല്‍ ഓലിയില്‍ സന്ദര്‍ശകര്‍ ഇഷ്‌ടപ്പെടുന്നത്‌ ട്രക്കിങ്‌ ആണ്‌. ഹിമാലയന്‍ മലനിരകളിലെ ട്രക്കിങ്ങിന്‌ ഏറ്റവും അനുയോജ്യമായ മലഞ്ചെരുവുകളാണ്‌ ഇവിടുത്തേത്‌.

അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ കാണാന്‍ കഴിയുന്ന ട്രക്കിങ്‌ റൂട്ടുകളാണ്‌ ഇവിടുത്തേത്‌. ഇതില്‍ മൂന്ന്‌ കിലോമീറ്ററോളം വരുന്ന അതിമനോഹരമായൊരു ട്രക്കിങ്‌ റൂട്ടുണ്ട്‌ . സമുദ്ര നിരപ്പില്‍ നിന്നും 2519 മീറ്റര്‍ മുതല്‍ 3049 മീറ്റര്‍ വരെ ഉയരത്തില്‍ വരുന്ന ഈ റൂട്ട്‌ നന്ദ ദേവി , മന പര്‍വതം ,ദുനഗിരി എന്നിവയുടെ മനോഹര ദൃശ്യങ്ങള്‍ കാട്ടി ത്തരും. സ്‌കീയിങ്ങിനുള്ള ചെരുവുകളില്‍ കൃത്രിമമായി മഞ്ഞ്‌ ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത തടാകമാണ്‌ ഓലി കൃത്രിമ തടാകം. അഞ്ച്‌ ബദ്രികളില്‍ ഒന്നായ ഭവിഷ്യ ബദ്രിയിലേയ്‌ക്ക്‌ തപോവനില്‍ നിന്നും കാല്‍ നടയായാണ്‌ യാത്ര ചെയ്യേണ്ടത്‌.

സമുദ്ര നിരപ്പില്‍ നിന്നും 2744 മീറ്റര്‍ ഉയരത്തിലുള്ള ഭിവിഷ്യ ബദ്രി കൊടും കാടിന്‌ മധ്യത്തിലാണ്‌ സ്ഥിതിചെയ്യുന്നത്‌. ബദരീനാഥ്‌, യോഗ്‌ ധ്യാന്‍ ബദ്രി,ആദി ബദ്രി, വ്രിധ ബദ്രി എന്നിവയാണ്‌ മറ്റ്‌ പുണ്യക്ഷേത്രങ്ങള്‍. ദിനംപ്രതി കാലാവസ്ഥ പ്രതികൂലമാകുന്നതിനാല്‍ ഭാവിയില്‍ ബദരീനാഥ്‌ ക്ഷേത്രം അപ്രാപ്യമായി തീരുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഓലിയില്‍ നിന്നും മൂന്ന്‌ കിലോമീറ്റര്‍ അകലെയുള്ള ഗുര്‍സോ ബുഗ്യാല്‍ സമുദ്ര നിരപ്പില്‍ നിന്നും 3056 മീറ്റര്‍ ഉയരത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. ഓലിയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ്‌ സെയില്‍ധാര്‍ തപോവന്‍ സ്ഥിതി ചെയ്യുന്നത്‌. ഇവിടെ പ്രകൃതി ദത്തമായൊരു അരുവിയും ക്ഷേത്രവും ഉണ്ട്‌. സെയില്‍ധാറില്‍ നിന്നും 3 കിലോമീറ്റര്‍ അകലെയായി മറ്റൊരു നീരുറവ കൂടിയുണ്ട്‌.

ഓലിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്‌ സമുദ്ര നിരപ്പില്‍ നിന്നും 23490 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തൃശൂല്‍ കൊടുമുടി. ശിവ ഭഗവാനില്‍ നിന്നാണ്‌ ഈ സ്ഥലത്തിന്‌ ഈ പേര്‌ ലഭിക്കുന്നത്‌. നിരവധി സ്‌കീയിങ്‌ ചെരുവുകള്‍ ഇവിടെയുണ്ട്‌. ഇന്‍ഡോ -ടിബറ്റന്‍ അതിര്‍ത്തി പോലീസിന്റെ പരിശീലന ക്യാമ്പ്‌ സ്ഥിതി ചെയ്യുന്നത്‌ ഇവിടെയാണ്‌. തൃശൂല്‍ കൊടുമുടിക്ക്‌ താഴെയാണ്‌ നിഗുഢതകള്‍ ഒളിഞ്ഞിരിക്കുന്ന രൂപ്‌കുണ്ട്‌ തടാകം. ഈ തടാകത്തില്‍ നിന്നും മനുഷ്യരുടെയും കുതിരകളുടേതുമായി അറുനൂറോളം അസ്ഥികൂടങ്ങള്‍ കണ്ടെത്തിയിരുന്നു. കൗശ്യായിനിയില്‍ നിന്നും ഹദിനി ബുഗ്യാലില്‍ നിന്നും ഈ കൊടുമുടി കാണാം.

STORY HIGHLIGHTS: Uttarakhand’s Auli covered in snow