Travel

ക്ഷേത്രശില്‍പകലയുടെ കളിത്തൊട്ടില്‍; സൗന്ദര്യത്താൽ അതിശയിപ്പിക്കുന്ന നഗരം ഐഹോളെ | Aihole is a city that amazes with its beauty

കര്‍ണാടകത്തിലെ മറ്റൊരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ ഹംപിക്ക് അടുത്താണ് ഐഹോളെ

ഭാരതീയ ക്ഷേത്രശില്‍പകലയുടെ കളിത്തൊട്ടിലെന്ന വിശേഷണത്തില്‍ കുറഞ്ഞതൊന്നും തന്നെ ഐഹോളെയ്ക്കുചേരില്ല. ചാലൂക്യന്മാരുടെ ഭരണകാലത്ത് നിര്‍മ്മിച്ച അതിശയിപ്പിക്കുന്ന ശില്‍പകലകളുള്ള ക്ഷേത്രങ്ങളാണ് ഐഹോളെയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. അഞ്ചാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയില്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. കര്‍ണാടകത്തിലെ മറ്റൊരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ ഹംപിക്ക് അടുത്താണ് ഐഹോളെ. ഭാരതീയ ക്ഷേത്ര വാസ്തുശില്‍പശൈലി രൂപപ്പെട്ടത് ഇവിടെയുള്ള ക്ഷേത്രങ്ങളിലാണെന്നാണ് പറയപ്പെടുന്നത്.

ചാലൂക്യന്മാരുടെ ആദ്യത്തെ തലസ്ഥാനനഗരമായിരുന്നു ഐഹോളെ. മലപ്രഭനദിയുടെ തീരത്താണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. ഐഹോളെയുമായി ബന്ധപ്പെടുത്തി ഒട്ടേറെ ഐതിഹ്യകഥകള്‍ പറഞ്ഞുവരുന്നുണ്ട്. പരശുരാമനുമായി ബന്ധപ്പെട്ടതാണ് ഇതിലൊരു കഥ. ക്ഷത്രിയദ്വേഷമുള്ള പരശുരാമന്‍ ഒരുകാലത്ത് ഇവിടെ ജീവിച്ചിരുന്നുവത്രേ. പ്രധാനപ്പെട്ട പല ക്ഷത്രിയരെയും വധിച്ച പരശുരാമന്‍ ഒരിക്കല്‍ ഇവിടെ തിരിച്ചെത്തി ക്ഷത്രിയരക്തം പുരണ്ട തന്റെ മഴു കഴുകാനായി മലപ്രഭ നദിയില്‍ ഇറങ്ങി. മഴുവില്‍ കട്ടപിടിച്ചിരന്ന രക്തം കഴുകിയതോടെ നദിയിലെ വെള്ളത്തിനും ചോരനിറമായി. അങ്ങനെയാണ്രേത ഈ സ്ഥലത്തിന് ഐഹോളെയെന്ന് പേര് വന്നത്. എന്തൊരു നദി (ംവമ േമ ൃശ്‌ലൃ!) എന്നാണ് ഐഹോളെയെന്ന വാക്കിന്റെ അര്‍ത്ഥം.

ചാലൂക്യരാജാക്കന്മാര്‍ പണികഴിപ്പിച്ച 125 ക്ഷേത്രങ്ങളും അഞ്ചാം നൂറ്റാണ്ടില്‍ പണിത ലാദ് ഖാന്‍ ക്ഷേത്രം എന്നിവയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങള്‍. ഇതുകൂടാതെ ഗൗഡ ക്ഷേത്രം, സൂര്യാനാരായണ ക്ഷേത്രം, ദുര്‍ഗ ക്ഷേത്രം എന്നിവയുമുണ്ട്. രാവണ ഫടി ഗുഹാക്ഷേത്രം ഇവിടത്തെ പഴക്കംചെന്ന ഗുഹാക്ഷേത്രങ്ങളില്‍ ഒന്നാണ്. ചരിത്രപ്രധാനമായ ഒട്ടേറെ ലിഖിതങ്ങളും മറ്റും ഇവിടെനിന്നും കണ്ടെടുത്തിട്ടുണ്ട്. ബാംഗ്ലൂരില്‍ നിന്നും 483 കിലോമീറ്റര്‍ അകലത്തിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.

STORY HIGHLIGHTS: Aihole is a city that amazes with its beauty