Kerala

മഴയുടെ പേരിൽ അവധി പ്രഖ്യാപിച്ച പതിനേഴുകാരനെ കസ്റ്റഡിയിലെടുത്ത് ഉപദേശിച്ച് വിട്ട് പോലീസ് – teen arrested fake school holiday

സമൂഹ​ മാധ്യമങ്ങളിൽ മലപ്പുറം ജില്ലാ കളക്ടറുടെ പേരിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ച പതിനേഴുകാരൻ പിടിയിൽ. ഡിസംബർ മൂന്നിന് മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മലപ്പുറം ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചെന്ന സന്ദേശം പ്രചരിപ്പിച്ചതിനാണ് കൗമാരക്കാരൻ പിടിയിലായത്.

രക്ഷിതാക്കൾക്കൊപ്പം വിളിച്ചു വരുത്തിയ പതിനേഴുകാരനെ മലപ്പുറം സൈബർ ക്രൈം പോലീസ് ഉപദേശിച്ച് പറഞ്ഞയക്കുകയും ചെയ്തു. മലപ്പുറം ജില്ലയിൽ ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ ഡിസംബർ മൂന്നിന് പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കളക്ടറുടെ പ്രഖ്യാപനത്തിന് തൊട്ടുമുൻപ് കളക്ടറുടെ ഔദ്യോഗിക അറിയിപ്പ് എന്ന രീതിയിൽ പതിനേഴുകാരൻ വ്യാജ സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു.

ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം മലപ്പുറം ഡി.സി.ആർ.ബി. ഡി.വൈ.എസ്.പി സാജു കെ. എബ്രഹാം, സൈബർ പോലീസ് ക്രൈം സ്റ്റേഷൻ ഇൻസ്‌പെക്ടർ ഐ.സി. ചിത്തരഞ്ജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

STORY HIGHLIGHT: teen arrested fake school holiday