ഗോവ ഡബോലിം എയര്‍പോര്‍ട്ടില്‍ നിന്നും ഉദ്ദേശം ആരു മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ അരാംബോള്‍ ബീച്ചിലെത്താം. ഗോവയുടെ വടക്കുഭാഗത്തായാണ് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഈ ബീച്ച് സ്ഥിതിചെയ്യുന്നത്. ബാഗ, കലാന്‍ഗുട്ട് ബീച്ചുകളുടെ അടുത്തായാണിത്. ഗോവയിലെ മറ്റുള്ള ബീച്ചുകളില്‍ നിന്നും വ്യത്യാസപ്പെട്ട് കിടക്കുന്ന ഒരു ബീച്ചാണിത്.
ശുദ്ധമായ തടാകത്തിനുസമാനമായ അന്തരീക്ഷവും പ്രശാന്തതയുമാണ് അരാംബോളിന്റെ പ്രത്യേകത. ഇവിടെ അധികം ഹോട്ടലുകളോ റസ്റ്റോറന്റുകളോ കാണാനില്ല. ശുദ്ധമായ വെള്ളവും വായുവുമാണ് ഇവിടത്തെ പ്രത്യേകത. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ചുറ്റും കാണുന്ന മണ്‍കുടിലുകളില്‍ നിന്നുമാണ് അവശ്യസാധനങ്ങള്‍ ലഭിക്കുക. അഞ്ജുന, മാപുസ ബീച്ചുകളുടെ പരിസരത്തായാണ് അരാംബോള്‍ ബീച്ചിന്റെ സ്ഥാനം. മണി സ്റ്റോണ്‍ എന്ന പേരില്‍ പ്രസിദ്ധമായ ഒരു പ്രതിമ ഇവിടെ കാണാം.
ഗോവയിലെ ബഹളങ്ങളും തിക്കും തിരക്കുമല്ല, ശാന്തസുന്ദരമായ ഈ സ്ഥലം പ്രകൃതിസ്‌നേഹികള്‍ക്കാണ് കൂടുതല്‍ ഇഷ്ടമാകുക. മനോഹരമായ വൈകുന്നേര നടത്തങ്ങള്‍ക്ക് പ്രശസ്തമാണ് ശാന്തമായ ഈ സ്ഥലം. മപുസയില്‍ നിന്നും പഞ്ജിമില്‍ നിന്നും ബസ്സ് മാര്‍ഗം എളുപ്പത്തില്‍ ഇവിടെയത്തിച്ചേരാം. കാബ്‌സ്, ഓട്ടോറിക്ഷ എന്നിവ വഴിയും ഇവിടെയെത്താം, എന്നാല്‍ ഇവ ഈടാക്കുന്ന തുകയുടെ കാര്യത്തില്‍ ശ്രദ്ധവേണം എന്നുമാത്രം.
STORY HIGHLIGHTS: beauty of arambol beach