ബെംഗളൂരു: റോബോട്ട് ആനയെ നടയിരുത്തി നടി ശില്പ ഷെട്ടി. കർണാടകയിലെ ജഗദ്‌ഗുരു രേണുകാചാര്യ ക്ഷേത്രത്തിൽ ആണ് നടി 800 കിലോഗ്രാമിനടുത്ത് ഭാരമുള്ള റോബോട്ട് ആനയെ നടയിരുത്തിയത്.
വന്യജീവികളായ ആനകളെ നടയിരുത്തുന്നത് അവസാനിപ്പിച്ച ക്ഷേത്രമാണ് ചിക്കമഗളൂരുവിലെ ജഗദ്‌ഗുരു രേണുകാചാര്യ ക്ഷേത്രം. നിയമപ്രശ്നം ചൂണ്ടികാണിച്ചായിരുന്നു ഈ ഇടപെടൽ. അതിനാലാണ് ശില്പ ഷെട്ടി റോബോട്ട് ആനയെ നടയിരുത്തിയത്. നടയിരുത്തൽ ചടങ്ങിൽ പങ്കെടുത്ത കർണാടക പരിസ്ഥിതി മന്ത്രി ഈശ്വർ ബി കന്ത്റെ നിരവധി മഠങ്ങളും ക്ഷേത്രങ്ങളും ആനകളെ നടയിരുത്താൻ അനുമതി ചോദിച്ചിരുന്നുവെന്നും എന്നാൽ നിയമപ്രശ്നം മൂലം അനുവദിക്കാനാകില്ലെന്നും പറഞ്ഞിരുന്നു. അവയ്ക്ക് പരിഹാരമായി ഇത്തരത്തിൽ റോബോട്ടിക് ആനകളെ ഉപയോഗിക്കാനാകുന്നതാണെന്നും പറഞ്ഞു.
നടിയുടെ ഈ നീക്കത്തിന് അഭിനന്ദിച്ച് നിരവധി മൃഗസ്നേഹികളുടെ സംഘടനകളും മറ്റും രംഗത്തുവന്നിട്ടുണ്ട്. റബ്ബർ, ഫൈബർ, മെറ്റൽ. മെഷ്, ഫോം, സ്റ്റീൽ എന്നിവ ഉപയോഗിച്ചാണ് നിർമിച്ചിട്ടുള്ളത്. മോട്ടോറുകൾ ഉപയോഗിച്ചാണ് ആനയെ ചലിപ്പിക്കുന്നത്.
STORY HIGHLIGHT: robot elephant donated by shilpa shetty to temple