Food

വെജിറ്റബിൾ പുലാവ് ഇഷ്ടമല്ലേ ? നമുക്ക് തയ്യാറാക്കാം

വളരെ എളുപ്പത്തിൽ രുചികരമായ വെജിറ്റബിൾ പുലാവ് തയ്യാറാക്കാം.

ആവശ്യമായ ചേരുവകൾ

ഓയിൽ – മൂന്ന് സ്പൂൺ
ബസുമതി അരി – ഒരു കപ്പ് (ഇരുപതു മിനിറ്റ് വെള്ളത്തിൽ കുതിർക്കു വെക്കുക)
ഉള്ളി അരിഞ്ഞത് – അര കപ്പ്
ജീരകം, പട്ട, ഗ്രാമ്പൂ, ബേ ലീവ്സ്‌
ഗ്രീൻ & റെഡ് ബെൽ പെപ്പെർ – ചെറുതായി അരിഞ്ഞത്
ഇഞ്ചി പേസ്റ്റ് – ഒന്നര സ്പൂൺ
വെളുത്തുള്ളി പേസ്റ്റ് – ഒന്നര സ്പൂൺ
പച്ചമുളക് പേസ്റ്റ് – ഒരു സ്പൂൺ
ക്യാരറ്റ് – അര കപ്പ്
ഗ്രീൻ പീസ് – അര കപ്പ്
ബീൻസ് – അര കപ്പ്
ചെറുനാരങ്ങ നീര് – മൂന്ന് സ്പൂൺ

തയ്യാറാക്കുന്ന രീതി

ഒരു പാത്രത്തിൽ ഓയിൽ ഒഴിച്ച് ജീരകം, പട്ട, ഗ്രാമ്പൂ, ബേ ലീവ്സ്‌ എന്നിവ ഇട്ട ശേഷം ഉള്ളി അരിഞ്ഞത്, ഇഞ്ചി പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് പേസ്റ്റ് എന്നിവയും പച്ചക്കറികളും ഇട്ടു നല്ലവണ്ണം ഇളക്കി അടച്ചു വച്ച് വേവിക്കുക. അതിലേക്ക് അരി, അണ്ടിപ്പരിപ്പ്, മുന്തിരി, ആവശ്യത്തിന് ഉപ്പും ചെറുനാരങ്ങ നീരും ചേർത്ത് ഇളക്കി മൂന്നു മിനിറ്റ് അടച്ചു വച്ച് വേവിക്കുക. പിന്നെ രണ്ടു കപ്പ് വെള്ളം ചേർത്ത് വള്ളം വറ്റുന്നവരെ വേവിക്കുക.