Food

ചട്ണി ഒരുതവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ, രുചി ഇരട്ടിയാകും

ദോശയ്ക്കും ഇഡലിക്കും ഒക്കെ ഒപ്പം കഴിക്കാൻ വളരെ രുചികരമായ ഒരു ചട്ണി തയ്യാറാക്കാം.

ആവശ്യമായ ചേരുവകകൾ

സാമ്പാർ പരിപ്പ്
ഉഴുന്ന്
ഇഞ്ചി
ചെറിയ ഉള്ളി
വെളുത്തുള്ളി
കറിവേപ്പില
ഉണക്കമുളക്
തേങ്ങ
തക്കാളി
ഉപ്പ്

തയ്യാറാക്കുന്ന രീതി

ആദ്യം ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ചു കൊടുക്കുക. എണ്ണ നന്നായി ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് എടുത്തുവച്ച പരിപ്പും ഉഴുന്നുമിട്ട് ഇളം ബ്രൗൺ നിറം ആകുന്നത് വരെ വറുത്തെടുക്കുക. ശേഷം തക്കാളിയും, ഇഞ്ചിയും, വെളുത്തുള്ളിയും, ചെറിയ ഉള്ളി എന്നിവയും ഇട്ട് നല്ലതുപോലെ മൂപ്പിച്ചെടുക്കുക. തേങ്ങ കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അവസാനമായി കറിവേപ്പില കൂടി ഇട്ടുകൊടുത്ത ശേഷം ഒന്ന് മിക്സ് ചെയ്ത് സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഇത് ചൂടാറി കഴിയുമ്പോൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് കൂടി ചട്നിയിൽ ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്. ചട്നിയിലേക്ക് ആവശ്യമായ താളിപ്പ് തയ്യാറാക്കാനായി ഒരു ചെറിയ പാനിൽ എണ്ണയൊഴിച്ച് ചൂടായി വരുമ്പോൾ കടുകും മുളകും കറിവേപ്പിലയും ഇട്ട് പൊട്ടിച്ചെടുക്കുക. ഈയൊരു താളിപ്പ് കൂടി ചട്നിയിലേക്ക് ചേർത്ത് മിക്സ് ചെയ്യുമ്പോൾ നല്ല രുചി കിട്ടുന്നതാണ്.