Video

IFFK സത്രീ പ്രതിഭകളെ അടയാളപ്പെടുത്ത ഫെസ്റ്റിവൽ : പ്രേംകുമാർ

ജനപങ്കാളിത്തംകൊണ്ട് ഏഷ്യയിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ മേളകളില്‍ ഒന്നാണ് IFFKയെന്ന് കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. ലോകത്തിലെ മികച്ച രാജ്യാന്തര ചലച്ചിത്രമേളയായി മാറുക എന്നതാണ് ഐഎഫ്എഫ്‌കെയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രങ്ങളുടെ മികവ്, നല്‍കുന്ന പുരസ്‌കാരങ്ങളുടെ സുതാര്യത, നിര്‍ണയിക്കുന്ന രീതി, ജൂറി ഇതൊക്കെ മേളയുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു. ലോക സിനിമയില്‍ വനിതകളുടെ വലിയ സാന്നിധ്യമുണ്ട്. ലോകസിനിമയ്‌ക്ക് വലിയ സംഭാവനകള്‍ നല്‍കിയ വനിതാ ചലച്ചിത്ര പ്രതിഭകളെ ആദരിക്കുകയും അത് അടയാളപ്പെടുത്തുകയും ചെയ്യുന്ന ഒരു ഫെസ്റ്റിവലായി അന്താരാഷ്‌ട്ര ചലച്ചിത്രമേള മാറിയതായും അദ്ദേഹം പറഞ്ഞു. മേളയ്‌ക്ക് ജനങ്ങളുടെ ഭാഗത്തുനിന്നും ഡെലിഗേറ്റ്‌സിന്റെ ഭാഗത്തുനിന്നും വലിയ പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏതാണ്ട് 15,000 പേരാണ് ദിവസം മേളയില്‍ എത്തുന്നതെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു.

ചലച്ചിത്രമേളയുടെ ജനപങ്കാളിത്തം ഉയരുകയാണ്. 15,000ത്തിൽ കൂടുതൽ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടന്നു. മേളയിലെ സ്ത്രീ പ്രാതിനിധ്യവും മണ്മറഞ്ഞകലാകാരന്മാരെ ആദരിച്ചുനടത്തിയ പരിപാടികളും രക്ത അവയവദാന പരിപാടികളും എക്‌സിബിഷനുകളും മേളയുടെ മാറ്റുകൂട്ടുന്നു. മേളയുടെ നാലാം ദിനം വരെയുള്ള പ്രദർശനങ്ങൾക്കു മികച്ച പ്രതികരണമാണെന്നും സദസുകൾ നിറഞ്ഞിരിക്കുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.

യുവതയുടെ ആഘോഷമായി മേള മാറിക്കഴിഞ്ഞു. ഒറ്റയ്‌ക്കൊരത്ഭുതവും ആര്‍ക്കും ചെയ്യാനാവില്ല. ഒരുപാടു പേരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഇതിന് പിന്നില്‍. കഴിഞ്ഞ 29 വര്‍ഷങ്ങളായി നടക്കുന്ന മേളയാണ്. എല്ലാ കാര്യങ്ങളും കൃത്യമായി നിര്‍വഹിക്കാന്‍ കഴിയുന്ന ഒരു സിസ്റ്റം ഇവിടെയുണ്ട്. ഞാനതിന്റെ ഭാഗമായി നില്‍ക്കുന്നുവെന്നല്ലാതെ ഞാനാണിതെല്ലാം നടത്തുന്നതെന്ന അവകാശവാദമൊന്നും തനിക്കില്ലെന്നും പ്രേംകുമാര്‍ കൂട്ടിച്ചേർത്തു.

Latest News