സ്വയം ചികിത്സ മലയാളികളുടെ ചികിത്സാരീതിയുടെ ഭാഗമാണ്. പല രോഗങ്ങളെക്കുറിച്ചും കൃത്യമായ അറിവില്ലാതെ സ്വയം ചികിത്സിക്കുന്നു. ഇത് പിന്നീട് ആ രോഗം കൂടുതൽ വഷളാകുന്നതിനും കാരണമാകുന്നു. ആന്തരികമായി ഉണ്ടാകുന്ന പല രോഗങ്ങളും തിരിച്ചറിയുന്നത് പോലും അത് കൂടുതൽ മോശമാകുമ്പോഴാണ്. അത്തരത്തിൽ ആളുകൾക്ക് കൃത്യമായ അവബോധമില്ലാത്ത ഒരു രോഗത്തെക്കുറിച്ചാണ് ഇത് പറയാൻ പോകുന്നത്. പതിവായി ചുമയോ ശ്വാസതടസ്സമോ ആയാസമുള്ള ജോലികൾ ചെയ്യുമ്പോൾ കിതപ്പോ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾ സൂക്ഷിക്കണം.. അത് ഇനി പറയുന്ന രോഗത്തിന്റെ ലക്ഷണം ആവാം.
എന്താണ് സി ഒ പി ഡി?
COPD – Chronic Obstructive Pulmonary Disease, ശ്വാസനാളങ്ങൾ അടഞ്ഞു പോവുകയും ശ്വാസകോശങ്ങളുടെ പ്രവർത്തനം വളരെ മന്ദഗതിയിലാകുകയും ചെയ്യുന്ന അവസ്ഥയാണ്. സി ഒ പി ഡിയുടെ പ്രധാന ലക്ഷണം ആയാസമുള്ള ജോലികൾ ചെയ്യുമ്പോൾ അനുഭവപ്പെടുന്ന കിതപ്പും ശ്വാസതടസവുമാണ്. സി ഒ പി ഡി പുരോഗമിക്കുമ്പോൾ, പതിവായി ചുമ, ശ്വാസതടസ്സം, എന്നിവ അനുഭവപ്പെടാം. ഇത് തീവ്രമാകുമ്പോൾ, ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയുകയും ക്രമേണ respiratory failure ആകാനും സാദ്ധ്യതയുണ്ട്.
സി ഒ പി ഡിയുടെ അപകട ഘടകങ്ങൾ
സ്ഥായിയായി ശ്വാസനാളങ്ങളെ ബാധിക്കുന്ന ഈ രോഗം ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മരണകാരണമായ രോഗങ്ങളിൽ മൂന്നാമത്തെ സ്ഥാനത്താണ്.
90% സി ഒ പി ഡി മരണങ്ങളും അവികസിത വികസ്വര രാജ്യങ്ങളുലെ 70 വയസിന് താഴെയുള്ളവരിലാണ് സംഭവിക്കുന്നത്. ലോകമെമ്പാടുമുള്ള അനാരോഗ്യത്തിന്റെ ഏഴാമത്തെ പ്രധാന കാരണമാണ് സി ഒ പി ഡി. വികസിത രാജ്യങ്ങളിൽ 70% സിഒപിഡിയുടെ കാരണം പുകവലിയാണ്. അതേസമയം അവികസിത വികസ്വര രാജ്യങ്ങളിൽ, 30 – 40% സിഒപിഡി കേസുകളാണ് പുകവലി മൂലം ഉണ്ടാകുന്നത്, അന്തരീക്ഷ മലിനീകരണവും പുകയടുപ്പിലെ പുകയുമാണ് മറ്റു കാരണങ്ങൾ.
പ്രതിരോധ മാർഗങ്ങൾ എന്തെല്ലാം?
സിഒപിഡിയെക്കുറിച്ചുള്ള അറിവ് രോഗ പ്രതിരോധത്തിന് വഴിയൊരുക്കുന്നു. സിഒപിഡിയെ ചെറുക്കുന്നതിൽ അപകടസാദ്ധ്യതാ ഘടകങ്ങളുമായി സമ്പർക്കം പുലർത്തുന്നത് തീർത്തും ഒഴിവാക്കേണ്ടതാണ്.
നിങ്ങളുടെ ശ്വാസകോശത്തെ പരിപാലിക്കാൻ സ്വീകരിക്കേണ്ട മാർഗങ്ങൾ
content highlight: copd-symptoms