India

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബിൽ ലോക്സഭയിൽ; ഭരണഘടന വിരുദ്ധമെന്ന് പ്രതിപക്ഷം, സഭയിൽ പ്രതിഷേധം | one nation one election bill

എട്ട് പേജുകളുള്ള ബില്ലാണ് അവതരിപ്പിച്ചത്

ന്യൂഡൽഹി∙ ലോക്സഭയിൽ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബിൽ അവതരിപ്പിച്ച് നിയമമന്ത്രി അർജുൻ റാം മേഘ്‍വാൾ. ബില്ല് വിശദ വിശകലനത്തിനായി ജോയിന്റ് കമ്മിറ്റിക്ക് കൈമാറും. ബില്ല് തിങ്കളാഴ്ച അവതരിപ്പിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നീട് മാറ്റുകയായിരുന്നു. എട്ട് പേജുകളുള്ള ബില്ലാണ് അവതരിപ്പിച്ചത്.

ശക്തമായ വിമര്‍ശനമാണ് ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചത്. ബില്ല് ഭരണഘടനാ വിരുദ്ധമാണ് എന്നായിരുന്നു ആര്‍ജെഡിയുടെ പ്രതികരണം. ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയമെന്ന് ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് ബില്ലിനെ പൂര്‍ണമായും എതിര്‍ക്കുന്നുവെന്നും വ്യക്തമാക്കി. എല്ലാ നേതാക്കളോടും പാര്‍ലമെന്റില്‍ എത്തണമെന്ന് കര്‍ശന നിര്‍ദ്ദേശം ടിഡിപി നേതാക്കള്‍ക്ക് നല്‍കിയിരുന്നു.

പാർലമെന്റ് ശീതകാല സമ്മേളനം അവസാനവാരത്തിലേക്ക്. നവംബർ 25ന് തുടങ്ങിയ സമ്മേളനം ഈ മാസം 20ന് അവസാനിക്കും. ബിൽ അവതരിപ്പിച്ചതിനു ശേഷം സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിടും. ‘ഒരു രാജ്യം, ഒന്നിച്ചു തിരഞ്ഞെടുപ്പ്’ എന്ന എൻഡിഎ സർക്കാരിന്റെ പ്രഖ്യാപിത നയം സംബന്ധിച്ച് മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതാധികാര സമിതി മാർച്ചിലാണു റിപ്പോർട്ട് നൽകിയത്.

STORY HIGHLIGHT: one nation one election bill tabled