തൃശൂർ: അപകടകരമാം വിധത്തിൽ നഗരത്തിൽ സ്കേറ്റിംഗ് നടത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മുംബൈ സ്വദേശി സുബ്രദോ മണ്ഡൽ (26) എന്ന യുവാവിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ആഴ്ചയിൽ തൃശ്ശൂർ നഗരത്തിൽ മറ്റൊരു വാഹനത്തിൽ പിടിച്ച് സ്കേറ്റിംഗ് നടത്തുന്ന ഇയാളെ ആളുകൾ ശ്രദ്ധിച്ചിരുന്നു. ഇതിനെ പിന്നാലെ ആയിരുന്നു ഇയാളെ തിരഞ്ഞ് പോലീസ് എത്തിയത്. എന്നാൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് വീണ്ടും നഗരമധ്യത്തിൽ സ്കേറ്റിങ്ങുമായി ഇറങ്ങിയതോടെയാണ് ഇയാൾ പോലീസിന്റെ പിടിയിലായത്.
കലൂരിലുള്ള സഹോദരനെ കാണാൻ ആറു ദിവസം മുമ്പാണ് സ്കേറ്റിംഗ് നടത്തി മുംബൈയിൽ നിന്ന് കേരളത്തിലേക്ക് എത്തിയത്. പൊതു ജനങ്ങൾക്ക് അപകടമുണ്ടാക്കും വിധം പെരുമാറിയ വകുപ്പ് ചുമത്തിയാണ് ഈസ്റ്റ് പൊലീസ് കേസ് എടുത്തത്. പിന്നീട് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
STORY HIGHLIGHT: thrissur skating youth in police custody