Kerala

സംസ്ഥാനത്ത് വീണ്ടും പോലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ; പിറവത്ത് പോലീസുകാരനെ കണ്ടെത്തിയത് തൂങ്ങി മരിച്ച നിലയിൽ | police officer

അയൽവാസികളാണ് ബിജുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്

കൊച്ചി: സംസ്ഥാനത്ത് ഇപ്പോൾ പോലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യ വർദ്ധിച്ചു വരികയാണ്. ഇന്ന് പിറവത്ത് പോലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പിറവം രാമമംഗലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ സി ബിജുവിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ അയൽവാസികളാണ് ബിജുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മ‍ൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം വ്യക്തിപരമായ പ്രശ്നങ്ങളാണെന്നാണ് സൂചന.

STORY HIGHLIGHT: piravom police officer suicide