സമൂഹത്തിൽ നിലനിൽക്കുന്ന പല കാര്യങ്ങളെക്കുറിച്ചും മുഖം നോക്കാതെ സംസാരിക്കുന്ന വ്യക്തിയാണ് വി ഡി സതീശൻ. ഇപ്പോൾ വന്യജീവി ആക്രമണം തടയാൻ വനം വകുപ്പ് ഒന്നും ചെയ്തിട്ടില്ല എന്ന് തുറന്നു പറയുകയാണ് അദ്ദേഹം. ഇന്നലെ വൈകിട്ട് കൂടി ഒരാൾ കൂടി ആനയുടെ ചവിട്ടേറ്റ് ക്രൂരമായി കൊല്ലപ്പെട്ടിരിക്കുകയാണ്. ഇത് ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഈ സംഘർഷം കേരളത്തിന്റെ വനാതിർത്തികളിൽ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്നു.
നിയമസഭയ്ക്ക് അകത്തും പുറത്തും ഇതിന് പരിഹാരം ഉണ്ടാക്കുവാൻ ഉള്ള നടപടികൾ സർക്കാർ സ്വീകരിക്കണം. പലപ്രാവശ്യം ഈ കാര്യത്തിന് വേണ്ടി സർക്കാർ സമ്മർദം ചെയ്ത് നിരവധി ആയിട്ടുള്ള സമരങ്ങൾ നടത്തി പക്ഷേ ദൗർഭാഗ്യകരമായ ഒരു കാര്യം ഒരു നടപടിയും വനംവകുപ്പ് സ്വീകരിക്കുന്നില്ല എന്നതാണ്. പന്നി മൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരത്തോളം വരുന്ന സാഹചര്യത്തിൽ പോലും സർക്കാർ വേണ്ട നടപടികൾ എടുക്കുന്നില്ല എന്നാണ് വി ഡി സതീശൻ പറയുന്നത് അദ്ദേഹത്തിന്റെ ഈ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് തന്നെയാണ് അദ്ദേഹം സംസാരിക്കുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ വീഡിയോയിൽ കേൾക്കാം