മലപ്പുറം: കാണാതായ പതിനേഴുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പൂക്കോട്ട് പാടത്താണ് സംഭവം. പൂക്കോട്ട് പാടം തോട്ടക്കര കാഞ്ഞിരംപാറ സഹീദിന്‍റെ മകൻ ഹാഷിം ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഹാഷിമിനെ കാണാതായത്. തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പൂക്കോട്ടുപാടം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. മുടി വെട്ടാൻ എന്ന് പറഞ്ഞ് ഇന്നലെ വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു. ഇതിനുശേഷമാണ് ഹാഷിമിനെ കാണാതായത്. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
STORY HIGHLIGHT: malappuram missing case