World

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്, വെടിയുതിർത്തത് പതിനേഴുകാരി; അധ്യാപിക ഉൾപ്പെടെ മൂന്ന് പേർ മരിച്ചു | america

അധ്യാപികയും വെടിയുതിര്‍ത്ത വിദ്യാർത്ഥിയും ഉൾപ്പെടെ മൂന്നുപേർ മരിച്ചു

വഷിങ്ടണ്‍ ഡിസി: അമേരിക്കയിലെ സ്കൂളിൽ ഉണ്ടായ വെടിവെപ്പിന് പിന്നിൽ 17കാരി എന്ന റിപ്പോർട്ട് പുറത്ത്. വിസ്‌കോണ്‍സിനിലെ എബണ്ടന്റ്‌ലൈഫ് ക്രിസ്റ്റ്യന്‍ സ്കൂളിലായിരുന്നു വെടിവെപ്പ് നടന്നത്. സംഭവത്തിൽ അധ്യാപികയും വെടിയുതിര്‍ത്ത വിദ്യാർത്ഥിയും ഉൾപ്പെടെ മൂന്നുപേർ മരിച്ചു. ആറു പേർക്കാണ് പരിക്കേറ്റത്. ആക്രമണത്തിന്റെ പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല.

തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. നാനൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിലാണ് വെടിവെയ്പ്പുണ്ടായത്. വെടിവെയ്പ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

‘ഇന്ന് മാഡിസണിനും രാജ്യത്തിനും ദുഃഖമുണ്ടാക്കുന്ന ദിവസമാണ്. കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്,’ മാഡിസണ്‍ പൊലീസ് മേധാവി ഷോണ്‍ ബാണ്‍സ് പറഞ്ഞു. പ്രതിയുടെ കുടുംബം അന്വേഷണത്തോടെ സഹകരിക്കുന്നുണ്ടെന്നും സംഭവത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

STORY HIGHLIGHT: wisconsin school shooting news