India

പാഠപുസ്തകങ്ങൾ ഇനി വിലക്കുറവിൽ; പുതുക്കിയ നിരക്കിൽ ഫ്ലിപ്കാർട്ടും ആമസോണുമായി ധാരണാപത്രം ഒപ്പുവച്ച് എൻസിഇആർടി | ncert

വിലക്കുറവ് അടുത്ത അധ്യായന വർഷം മുതൽ നിലവിൽ വരും

ന്യൂഡൽഹി: പാഠപുസ്തകങ്ങളുടെ വില 20 ശതമാനം കുറച്ചു. എൻസിഇആർടിയുടെ 9 മുതൽ 12 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വിലയാണ് കുറച്ചിരിക്കുന്നത്. വിലക്കുറവ് അടുത്ത അധ്യായന വർഷം മുതൽ നിലവിൽ വരും. എന്നാൽ ഒന്നു മുതൽ 8 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾക്ക് ഒരു കോപ്പിക്ക് 65 രൂപ എന്ന നിരക്ക് തന്നെ തുടരും.

പുതുക്കിയ നിരക്കിൽ ഫ്ലിപ്കാർട്ടും ആമസോണുമായി എൻസിഇആർടി ധാരണാപത്രം ഒപ്പുവച്ചു. ഈ പ്ലാറ്റ്‌ഫോമുകളിലൂടെ ഗ്രാമങ്ങളിൽ പോലും കുറഞ്ഞ നിരക്കിൽ പുസ്തകങ്ങൾ ലഭ്യമാക്കുമെന്നാണ് അധികൃതർ അറിയിച്ചു. ഓരോ വർഷവും 300 ടൈറ്റിലുകളിലായി ഏകദേശം 4-5 കോടി പാഠപുസ്തകങ്ങളാണ് എൻസിഇആർടി അച്ചടിക്കുന്നത്. അടുത്ത അധ്യയന വർഷത്തോടെ ഏകദേശം 15 കോടി പുസ്തകങ്ങൾ അച്ചടിക്കാനാണ് എൻസിഇആർടി പദ്ധതിയിട്ടിരിക്കുന്നത്.

STORY HIGHLIGHT: ncert textbook price reduction