Kerala

സാന്ദ്ര തോമസിനെ നിർമ്മാതാക്കളുടെ സംഘടനയിൽ നിന്നും പുറത്താക്കിയ നടപടിക്ക് സ്റ്റേ | SANDRA THOMAS

കാരണം പറയാതെ തന്നെ പുറത്താക്കിയ നടപടി അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി സാന്ദ്ര തോമസ് കോടതിയെ സമീപിച്ചിരുന്നു

കൊച്ചി: നിർമ്മാതാവ് സാന്ദ്ര തോമസിനെ നിർമ്മാതാക്കളുടെ സംഘടനയിൽ നിന്നും പുറത്താക്കിയ നടപടിക്ക് സ്റ്റേ. കാരണം പറയാതെ തന്നെ പുറത്താക്കിയ നടപടി അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി സാന്ദ്ര തോമസ് കോടതിയെ സമീപിച്ചിരുന്നു.

തനിക്കെതിരെ ഉയർന്ന ലൈംഗിക അധിക്ഷേപം ചോദ്യം ചെയ്തതാണ് പ്രതികാര നടപടിക്ക് കാരണമെന്ന് സാന്ദ്ര നേരത്തെ തുറന്നടിച്ചിരുന്നു. ഇതിനൊപ്പം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംഘടനയുടെ മൗനത്തെ ചോദ്യ ചെയ്തതും നിർമാതാക്കളുടെ സംഘടനയിൽ നിന്ന് തന്നെ പുറത്താക്കാൻ കാരണമായെന്ന് സാന്ദ്ര തോമസ് പറയുന്നു. താൻ ഇപ്പോഴും സംഘടനയിൽ നിൽക്കാൻ ആഗ്രഹിക്കുന്ന ആളാണ്. സംഘടനയിലെ ചില അംഗങ്ങൾക്ക് മാത്രമാണ് തന്നോട് എതിർപ്പെന്നും നിർമാതാവ് ജി സുരേഷ് കുമാർ കിങ് ജോങ് ഉന്നിനെ പോലെയാണ് സംഘടനയിൽ പെരുമാറുന്നതെന്നും സാന്ദ്ര തോമസ് തുറന്നടിച്ചിരുന്നു.

STORY HIGHLIGHT: sandra thomas producers association stay