ലഖ്നൗ: കോൺഗ്രസ് നേതാവും വയനാട് എം പിയുമായ പ്രിയങ്ക ഗാന്ധി പലസ്തീൻ അനുകൂല ബാഗ് ധരിച്ചതിനെ പരിഹസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. ഉത്തർ പ്രദേശ് യുവാക്കളെ ഇസ്രയേലിലേക്ക് ജോലിക്കയക്കുമ്പോൾ കോൺഗ്രസ് നേതാക്കൾ ഇവിടെ ബാഗ് ധരിച്ചു നടക്കുകയാണെന്നാണ് യോഗി പരിഹസിച്ചത്. ഒന്നര ലക്ഷം രൂപയിലേറെ ശമ്പളമുള്ള 5600 യു പി സ്വദേശികളായ യുവാക്കൾ ഇസ്രായേലിലുണ്ടെന്നും നിയമസഭയിൽ നടത്തിയ പ്രസംഗത്തിനിടെ യോഗി വിവരിച്ചു.
ഇന്നലെയാണ് ‘പലസ്തീൻ’ എന്നെഴുതിയ ബാഗ് ധരിച്ച് പ്രിയങ്ക ഗാന്ധി പാര്‍ലമെന്‍റിലെത്തിയത്. പലസ്തീന്‍ ഐക്യദാര്‍ഢ്യ സന്ദേശവുമായെത്തിയ പ്രിയങ്കക്കെതിരെ ബി ജെ പി ഇന്നലെത്തന്നെ രൂക്ഷമായ വിമർശനം നടത്തിയിരുന്നു. ഇന്നലെ പലസ്തീൻ ബാഗണിഞ്ഞെത്തിയ പ്രിയങ്ക, ഇന്ന് പാർലമെന്‍റിലെത്തിയത് ബംഗ്ലാദേശ് എന്നെഴുതിയ ബാഗുമായാണ്. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമൊപ്പം എന്നാണ് ബാഗില്‍ എഴുതിയിരിക്കുന്നത്.
content highlight: yogi-adityanath-angry-on-priyanka-gandhi