തിരുവനന്തപുരം : കേരള സർവകലാശാല ആസ്ഥാനത്തെ സെമിനാറിനിടെ ഗവർണർക്കെതിരെ പ്രതിഷേധിച്ച നാല് എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ആദർശ് അവിനാഷ് ജയകൃഷ്ണൻ അനന്തു എന്നിവരാണ് അറസ്റ്റിൽ ആയത്. സർവ്വകലാശാല സമരത്തിൽ സംസ്ഥാന നേതാക്കൾ അടക്കം നൂറിലധികം പേർക്കെതിരെ കേസെടുത്തിരുന്നു. സംസ്ഥാന പ്രസിഡൻറ് അനുശ്രീ അടക്കമുള്ളവർക്കെതിരെയാണ് കന്റോൺമെന്റ് പോലീസ് കേസ് എടുത്തത്. അറസ്റ്റ് ചെയ്ത നാല് പേരെയും ജാമ്യത്തിൽ വിട്ടയച്ചു .
ക്യാമ്പസിലെ സംസ്കൃത വിഭാഗം സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ എസ് എഫ് ഐ പ്രവർത്തകർ തടഞ്ഞത്. സെനറ്റ് ഹാളിന് പുറത്ത് എസ്എഫ്ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഗവർണർ ഉൾപ്പെടെയുള്ളവർക്ക് സെനറ്റ് ഹാളിൽ നിന്ന് പുറത്തിറങ്ങാൻ ആയില്ല.
കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുക്കപ്പെട്ട് നാലുമാസമായിട്ടും സത്യപ്രതിജ്ഞ ചെയ്യാൻ പോലും വിസി സമ്മതിച്ചിട്ടില്ലെന്ന് എസ്എഫ്ഐ ആരോപിക്കുന്നു. എസ്എഫ്ഐയുടെ പ്രവർത്തനങ്ങളെ തകർക്കാനുള്ള സമീപനമാണ് വിസിയും ഗവർണറും ചെയ്യുന്നത്. സത്യപ്രതിജ്ഞ ഇനിയും വൈകിച്ചാൽ പ്രതിഷേധം കടുപ്പിക്കാൻ ആണ് എസ്എഫ്ഐ തീരുമാനം
content highlight : sfi-activists-arrested-kerala-university-protest-against-governor