അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് (ഐ ഐ എം) മാർക്കറ്റിംഗ് വിഭാഗം മുൻ പ്രൊഫസറും ബിസിനസ്, ബ്രാൻഡ് മാനേജ്മെൻറ് വിദഗ്ധനുമായ ഡോ. എബ്രഹാം കോശി (71) നിര്യാതനായി. ഫെഡറൽ ബാങ്ക് മുൻ ചെയർമാനും മലയാള മനോരമയുടെ മുൻ സ്വാതന്ത്ര ഡയറക്ടറുമാണ്. ആഗോള ബെസ്റ്റ് സെല്ലറായ ‘മാർക്കറ്റിംഗ് മാനേജ്മെൻറ് – എ സൗത്ത് ഏഷ്യൻ പെർസ്പെക്റ്റീവ് ‘ എന്ന പുസ്തകത്തിൻറെ എഡിറ്റർമാരിൽ ഒരാളായ അദ്ദേഹം 4 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) റിസർവ് ബാങ്ക്, കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് ഇന്ത്യ ,ഹാൻഡ്ലൂം ബ്രാൻഡ് ഇവയുടെ ഉപദേശക സമിതി അംഗമായിരുന്നു. 16 രാജ്യങ്ങളിൽ മാനേജ്മെൻറ് പരിശീലന പരിപാടികൾ നടത്തിയിട്ടുള്ള എബ്രഹാം കോശി പാരീസിലെ യൂറോപ്യൻ സ്കൂൾ ഓഫ് മാനേജ്മെന്റിലെ വിസിറ്റിംഗ് പ്രൊഫസർ ആയി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.
തിരുവനന്തപുരം ഇന്റർമിഡിയറ്റ് കോളേജ് മുൻ പ്രിൻസിപ്പൽ കൈതമുക്കിൽ പ്രൊഫസർ എം കോശിയുടെയും സാറാമ്മ കോശിയുടെയും മകനാണ്. വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ രണ്ടുവരെ കാക്കനാട് പ്രഖ്യാപാലി റോഡ് കൈതമുക്കിൽ വീട്ടിൽ പൊതുദർശനം. തുടർന്ന് മൂന്നിന് ക്രിസ്റ്റോസ് കാക്കനാട് മാർത്തോമാ ദേവാലയത്തിൽ സംസ്കാരം.
ഭാര്യ: ലിൻഡ എബ്രഹാം, മക്കൾ ലിനു എബ്രഹാം( ചിക്കാഗോ), റിനു എബ്രഹാം (പൂനെ), മരുമക്കൾ നിഷാന്ത് ഉണ്ണികൃഷ്ണൻ( ചിക്കാഗോ ),ജോർജ് മാത്യു (പൂനെ)
content highlight : dr-abraham-koshi-passes