Kerala

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം: കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദുരന്ത നിവാരണ ഫണ്ട് സംബന്ധിച്ച കണക്ക് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഇന്ന് കോടതിയെ അറിയിക്കും. ഫണ്ടിലെ നീക്കിയിരുപ്പ് തുകയിൽ പല ആവശ്യങ്ങൾക്കായി നേരത്തെ മാറ്റി വെച്ച പണത്തിന്റെ മൊത്തം കണക്ക്, വയനാടിനായി വേണ്ട അധിക സഹായം എന്നിവ സംബന്ധിച്ച റിപ്പോർട്ടാണ് സർക്കാർ സമർപ്പിക്കുക. കണക്കുകകളിൽ കൂടുതൽ വ്യക്തത വേണമെന്നും ഇതുമായി ബന്ധപ്പെട്ട യൂട്ടിലൈസേഷന്‍ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.