Kerala

പുതിയ വൈദ്യുതി കണക്ഷൻ: നിലവിലെ നിരക്ക് മാർച്ച് 31 വരെ മാറ്റമില്ലാതെ തുടരും

തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്‌ഷനും അനുബന്ധ ചെലവുകൾക്കും നിലവിലെ നിരക്ക് മാർച്ച് 31 വരെ തുടരും. കഴിഞ്ഞ ഫെബ്രുവരിയിൽ നിരക്കുകൾ 10% കൂട്ടിയിരുന്നു. ഇതാണ് മാർച്ച് 31 വരെയോ കിലോവാട്ട് അടിസ്ഥാനത്തിലെ പുതിയ നിരക്ക് സംബന്ധിച്ച ഉത്തരവ് വരുന്നതു വരെയോ റഗുലേറ്ററി കമ്മിഷൻ നീട്ടിയത്. പോസ്റ്റ് സ്ഥാപിക്കൽ, വയർ വലിക്കൽ, മീറ്റർ മാറ്റിവയ്ക്കൽ , ട്രാൻസ്ഫോമർ സ്ഥാപിക്കൽ ഉൾപ്പെടെയുള്ള ചെലവുകളിലാണ് നിലവിലെ നിരക്ക് തുടരുക. ആവശ്യമുള്ള പോസ്റ്റുകളുടെ എണ്ണവും വൈദ്യുതി ലൈൻ വലിക്കേണ്ട ദൂരവും കണക്കാക്കിയാണ് കണക്‌ഷൻ ചെലവ് ഈടാക്കുന്നത്. ഇതിനുപകരം കിലോവാട്ട് അടിസ്ഥാനത്തിൽ നിശ്ചയിക്കണമെന്ന് കരട് ചട്ടത്തിൽ കമ്മിഷൻ നിർദേശിച്ചിരുന്നു.