ചണ്ഡീഗഡ്: കേന്ദ്രസർക്കാരിനെതിരെ കർഷകർ പ്രതിഷേധം ശക്തമാക്കുന്നു. പഞ്ചാബിൽ ഇന്ന് ഉച്ചക്ക് 12 മണി മുതൽ 3 മണി വരെ കർഷകർ ട്രെയിനുകൾ തടയും. സുപ്രിം കോടതി നിയമിച്ച സമിതിയെ കാണാന്‍ പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ വിസമ്മതിച്ചു. ഇന്ന് കര്‍ഷക നേതാക്കളെ കാണാനാണ് സമിതി തീരുമാനിച്ചിരുന്നത്. സമിതി അംഗങ്ങള്‍ കര്‍ഷകരെ കാണാനെത്താന്‍ വൈകിയെന്നാരോപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗവും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും കത്തുനല്‍കി.