എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ ഒരു ചട്നിയുടെ റെസിപ്പി നോക്കിയാലോ? ദോശയ്ക്കും ഇഡ്ഡലിയ്ക്കുമൊപ്പം പരീക്ഷിക്കാവുന്ന, എളുപ്പത്തിൽ തയ്യാറാക്കാവുന്ന തക്കാളി കൊണ്ടുള്ള ചട്നി
ആവശ്യമായ ചേരുവകൾ
- തക്കാളി- 6 എണ്ണം
- വെളുത്തുള്ളി- 8 അല്ലി
- പച്ചമുളക് പൊടിയായി അരിഞ്ഞത്- 1 സ്പൂൺ
- സവാള അരിഞ്ഞത്- 1
- ഉപ്പ്
- മുളകുപൊടി
- മല്ലിയില
- നാരങ്ങ നീര്
തയ്യാറാക്കുന്ന വിധം
ഒരു പാനെടുത്ത് അൽപ്പം വെളിച്ചെണ്ണ തൂവി നടുമുറിച്ച തക്കാളികൾ അതിലേക്ക് ഇറക്കിവച്ച് പാത്രം അടച്ചുവച്ച് വേവിക്കുക.ഒരു പാനിൽ വെളുത്തുള്ളി വറുത്തെടുക്കുക. വെന്ത തക്കാളിയുടെ തോൽ നീക്കം ചെയ്തതിനു ശേഷം അതിലേക്ക് വറുത്തെടുത്ത വെളുത്തുള്ളി ചേർത്ത് രണ്ടും നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് പച്ചമുളക്, സവാള, ഉപ്പ്, മുളകുപൊടി, മല്ലിയില, നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. സ്വാദിഷ്ടമായ ചട്നി തയ്യാർ.