Kerala

മന്ത്രി മാറ്റത്തെ കുറിച്ച് ദേശീയ നേതൃത്വം തീരുമാനമെടുക്കും, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും: തോമസ് കെ തോമസ്

എന്‍സിപി മന്ത്രിമാറ്റ വിവാദത്തില്‍ പ്രതികരിച്ച് തോമസ് കെ തോമസ്. മന്ത്രി മാറ്റത്തെ കുറിച്ച് ദേശീയ നേതൃത്വം തീരുമാനമെടുക്കുമെന്ന് തോമസ് കെ തോമസ് പ്രതികരിച്ചു. ശരത് പവാര്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് ഡല്‍ഹിയില്‍ കാണാന്‍ പോയതെന്നും കാര്യങ്ങള്‍ ശരത് പവാറുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ ഒഴിവാക്കണമെന്നാണ് നേതൃത്വത്തിന്റെ നിര്‍ദ്ദേശമെന്നും തോമസ് കെ തോമസ് കൂട്ടിച്ചേർത്തു. മന്ത്രി മാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കല്ല പവാറിനെ കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അതും തന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണെന്ന് അദ്ദേഹം പറഞ്ഞു.