Food

എന്നും ഒരേ രീതിയിലാണോ ചെറുപയർ തയ്യാറാക്കുന്നത്? ഇനി ഇതുപോലെ ഒന്ന് ട്രൈ ചെയ്യൂ | Cherupayar recipe

അധികമാർക്കും ഇഷ്ടമില്ലാത്ത ഒരു വിഭവമായിരിക്കും ചെറുപയർ. എന്നും ഒരേ രീതിയിൽ എപ്പോഴും പാകം ചെയ്യുന്നതായിരിക്കാം ഇതിനു കാരണം. എന്നാൽ ഇന്ന് അല്പം വ്യത്യസ്തമായി ഒന്ന് തയ്യാറാക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ചെറുപയർ – 1 കപ്പ്
  • വെള്ളം – 3 കപ്പ്
  • മഞ്ഞൾ പൊടി – 1/2 ടീ സ്പൂൺ
  • എണ്ണ – 3 ടീ സ്പൂൺ
  • കടുക് – 1 ടീ സ്പൂൺ
  • വെളുത്തുള്ളി ചെറുതായി അരിഞ്ഞത് – 3 എണ്ണം
  • ഉണക്ക മുളക് – 3 എണ്ണം
  • സവാള – 1 എണ്ണം
  • തക്കാളി – 1 എണ്ണം
  • പച്ചമുളക് – 3 എണ്ണം
  • കറിവേപ്പില – ആവശ്യത്തിന്
  • മുളക് പൊടി – 1 ടീസ്പൂൺ
  • മല്ലി പൊടി – 1 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് ചെറുപയർ നല്ലവണ്ണം വേവിച്ചെടുക്കുക. അതു മാറ്റിവച്ച ശേഷം പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കാം. അതിലേക്ക് ജീരകം, വെളുത്തുള്ളി, സവാള, ഉണക്ക മുളക്, പച്ചമുളക് എന്നിവ വഴറ്റിയെടുക്കാവുന്നതാണ്. ശേഷം കറിവേപ്പിലയും ചേർത്ത് ഇളക്കുക. മുളക് പൊടി, മല്ലിപൊടി, മഞ്ഞൾ പൊടി എന്നിവ ചേർത്തുകൊടുത്ത് മിക്സ് ചെയ്യാം. തക്കാളിയും വെള്ളവും ചേർത്ത് അടച്ചു വച്ച് വേവിക്കാവുന്നതാണ്. അതിനു ശേഷം വേവിച്ചു വച്ച ചെറുപയർ ഈ കൂട്ടിലേക്ക് ചേർക്കുക. ചെറുപയറിലേക്ക് 2 കപ്പ് വെള്ളം ഒഴിച്ചു കൊടുത്ത ശേഷം 15 മിനുട്ട് അടച്ചുവച്ച് ലോ ഫ്ലെയിമിലാക്കി കുക്ക് ചെയ്തെടുക്കാം. അവസാനമായി പച്ച വെളിച്ചെണ്ണ ഒഴിച്ച് സെർവ് ചെയ്യാവുന്നതാണ്.