ഇനി മത്തി ഇങ്ങനെ വറുത്തു നോക്കൂ, എത്ര കഴിച്ചാലും മതിവരില്ല. അല്പം വ്യത്യസ്തമായി വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു മത്തി ഫ്രൈയുടെ റെസിപ്പി
ആവശ്യമായ ചേരുവകൾ
- മത്തി- 6 എണ്ണം
- സവാള- ഒരു കഷ്ണം
- ഇഞ്ചി- ഒരു ചെറിയ കഷ്ണം
- വെളുത്തുള്ളി- 8 അല്ലി
- കുരുമുളക്- കാൽ സ്പൂൺ
- ജീരകം- കാൽ സ്പൂൺ
- കറിവേപ്പില
- തക്കാളി- ഒരു കഷ്ണം
- മഞ്ഞൾപ്പൊടി- അര സ്പൂൺ
- മുളകുപൊടി- രണ്ടു സ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
സവാള, ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, ജീരകം, കറിവേപ്പില, തക്കാളി, മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പ് എന്നിവ നന്നായി അരച്ചെടുത്ത് ഇരുവശവും വരഞ്ഞ മത്തിയിൽ തേച്ചു പിടിപ്പിക്കുക. ഒരു പാനിൽ എണ്ണയൊഴിച്ച് മീൻ വറുത്തെടുക്കുക. രുചികരമായ മത്തി വറുത്തത് തയ്യാർ.