പറയുന്നുണ്ടെന്ന് ഞാൻ ട്രാൻസ്പോർട്ട് മന്ത്രി ആയിരിക്കും അന്ന് കേന്ദ്രം ഭരിച്ചിരുന്നത് വാജ്പേയി സർക്കാർ ആയിരുന്നു. അന്നത്തെ ഉപഗതാഗത വകുപ്പ് മന്ത്രി കണ്ടൂരി ആയിരുന്നു. അദ്ദേഹത്തെ കാണാൻ പോകുമ്പോൾ അദ്ദേഹം വളരെ നല്ല രീതിയിൽ ആണ് അദ്ദേഹം പെരുമാറിയിരുന്നത്. ഞാൻ തുറന്നത് ഷിപ്പിംഗ് മിനിസ്റ്ററെ കാണാൻ പോയിട്ടുണ്ട് അദ്ദേഹം വളരെ നല്ല നിലയിൽ ചർച്ച ചെയ്ത് കാര്യങ്ങൾ ചെയ്തു തന്നിട്ടുണ്ട്. ഒരു സംസ്ഥാനം കേന്ദ്ര ബന്ധത്തിന്റെ ഭാഗമാണ്, ഇപ്പോൾ അങ്ങനെയല്ല. മുഖ്യമന്ത്രി പറയുമ്പോൾ രാഷ്ട്രീയമാണെന്ന് ആരും പറയേണ്ട, ഇത് രാഷ്ട്രീയമല്ല, ഞാൻ രാഷ്ട്രീയം മാറ്റി നിർത്തിക്കൊണ്ട് ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ഒരു മന്ത്രി എന്ന നിലയിൽ വളരെ നിഷേധാർത്ഥമായ ഒരു സമീപനമാണ് കേന്ദ്രമന്ത്രിമാരിൽ നിന്ന് ഉണ്ടാകുന്നത്.
കാര്യം കേൾക്കൂ കേട്ടിട്ട് നിഷേധിക്കു കേൾക്കുന്നതിനു മുമ്പ് നിഷേധിക്കുന്നത് കേട്ടിട്ടുണ്ടോ?എങ്കിലും നിഷേധിക്കാൻ വേണ്ടി നേരത്തെ എഴുതി കൊടുക്കാൻ പറയും നേരത്തെ എഴുതിക്കൊടുത്തത് കൊണ്ട് ചെല്ലുമ്പോഴത്തേക്കും നിഷേധിക്കൻ റെഡിയായിട്ട് നിൽക്കുകയാണ് നോ എന്നു പറയാൻ. എന്നാൽ പിന്നെ നോ എന്നൊരു കടലാസ് ഇങ്ങോട്ട് അയച്ചാൽ പോരെ നിങ്ങൾ ഇങ്ങോട്ട് വരേണ്ടതില്ല നോ എന്ന്. ഞങ്ങൾ ഒരുപാട് കാര്യങ്ങൾ കേരളമായി ഞങ്ങൾ ഒരുപാട് പേരുകൾ കേരളവുമായി ബന്ധപ്പെട്ട ഗതാഗതമായി ബന്ധപെട്ട, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് റോഡ് സേഫ്റ്റി, എൻഫോഴ്‌സുമായി ബന്ധപ്പെട്ട സംഭവിക്കുന്ന അപകട മരണങ്ങൾ, ലൈസൻസിന് ഇതിനെക്കുറിച്ച് എല്ലാം ഞങ്ങൾ 6 നിവേദനങ്ങൾ കൊടുത്തു. കെഎസ്ആർടിസി സംബന്ധിച്ചും കൊടുത്തു.
കെഎസ്ആർടിസിക്ക് പുതിയ വണ്ടികൾ വാങ്ങിക്കാൻ ഒരു സമ്പത്ത് തരണം, കാരണമെന്താണെന്ന് വെച്ചാൽ 15 വർഷം കഴിഞ്ഞാൽ എല്ലാ വണ്ടിയും സ്ക്രാപ്പ് ചെയ്യാൻ ഉത്തരവിറക്കുമ്പോൾ അതിനനുസരിച്ച് നമ്മളെ സഹായിക്കേണ്ടേ? ഞാൻ മുമ്പേ പറഞ്ഞല്ലോ പ്രൈവറ്റ് ബസ്സുകാരുടെ കാര്യത്തിൽ രാത്രി വണ്ടിയോടിക്കാൻ പറയുമ്പോൾ നമ്മൾ ഒരു ജനാധിപത്യത്തിൽ ഒരു നീതിബോധമുണ്ട് അപ്പോൾ അത്തരം കാര്യങ്ങളിൽ കേരള എല്ലാ വണ്ടിയും സ്ക്രാപ്പ് ചെയ്തു തരാമെന്ന് പറയുമ്പോൾ അതിനനുസരിച്ച് എന്തെങ്കിലും സഹായം തരണം. നമ്മൾ ആജ്ഞാപിച്ചു മറ്റുള്ളവർ അനുസരിച്ച് കൊള്ളണമെന്ന് പറയുമ്പോൾ അതിനുള്ള സഹായം ചെയ്യാനുള്ള മര്യാദ കാണിക്കണം. അത് പറയുമ്പോൾ ഇല്ല എന്ന് പറയുക, എന്നിട്ട് എല്ലാ വണ്ടിയും സ്ക്രാപ്പ് ചെയ്തേക്കാം എന്ന് പറയുക.
50,000 കിലോമീറ്റർ ഓടാത്ത ഫയർഫോഴ്സിന്റെ വണ്ടി സ്ക്രാപ്പ് ചെയ്യണം, നിങ്ങൾ ഒന്നാലോചിച്ചു നോക്കൂ ന്യായമോ അന്യായമോ? ഫയർഫോഴ്സിന്റെ വണ്ടി എല്ലാ ദിവസവും രാവിലെ എടുത്താലും ടൂർ പോകത്തില്ലല്ലോ പല ഫയർഫോഴ്സ് ഫയർ എൻജിനും 15 വർഷം കഴിഞ്ഞെങ്കിലും ഒരു ലക്ഷം കിലോമീറ്റർ പോലും തികയാത്ത ഫയർ എൻജിനുകൾ ആണ്. രാവിലെ ഇപ്പോൾ ഓടിച്ചു തീർക്കണമെന്ന് പറഞ്ഞു രാവിലെ ഫയർ എൻജിൻ എടുത്തിട്ട് ഓടിക്കാൻ പോലീസിന്റെ ബസ്സുകൾ പലതും ഒരു ലക്ഷം കിലോമീറ്റർ ഒന്നരലക്ഷം കിലോമീറ്റർ പോലും ആയിട്ടില്ല 15 വർഷം കൊണ്ട് എന്താണ് ചെയ്യുന്നത് എവിടെയെങ്കിലും ഒരു സെക്രട്ടറിയേറ്റ് മുമ്പ് വരെ വരും. അവിടെ സമരങ്ങൾ കഴിയുമ്പോൾ വൈകീട്ട് തിരിച്ചു പോകും മാക്സിമം പോകുന്ന ദൂരം എന്നു പറഞ്ഞാൽ ക്യാമ്പിൽ നിന്ന് ശബരിമല ഡ്യൂട്ടിക്ക് പോകും വേറെ എവിടെയാണ് പോലീസ് വണ്ടി കൊണ്ട് ആരെങ്കിലും ടൂർ പോകുമോ?
ബസുകളെ ഒന്നരലക്ഷം കിലോമീറ്റർ പോലും ആകാത്ത ബസ്സുകൾ കണ്ടെന്റ് ചെയ്തു കളയാൻ പറയുകയാണ്. ഒന്നുമില്ല അതിനൊരു മെക്കാനിക്കൽ എഫക്ട് ഇല്ല, പൊല്യൂഷൻ പ്രശ്നമില്ല, ഒന്നുമില്ല പക്ഷേ സ്ക്രാപ്പ് ചെയ്തേക്കും, എല്ലാം സ്ക്രാപ്പ് ചെയ്തേക്കാം, എന്നാൽ എന്തെങ്കിലും സഹായം ഉണ്ടോ? ഇതൊക്കെ വളരെ മോശമാണ്. കാരണം ഒന്നും തരില്ല എന്ന് തീരുമാനിച്ചിട്ടുള്ളത് നമ്മൾ ശരിക്കും കേരളത്തിലെ ജനങ്ങളെ ശ്വാസംമുട്ടിക്കുക എന്നുള്ളത് തന്നെയാണ്. ഇത് ബാധിക്കുന്നത് ആരെയാണ് ഭരിക്കുന്ന സർക്കാർ മാറിമാറി വരും ഭരണകർത്താക്കളും മാറിമാറി വരും.
പക്ഷേ നമ്മൾ ഇത്തരം കാര്യങ്ങൾ ഒരു സംസ്ഥാന കേന്ദ്ര സംസ്ഥാന ബന്ധത്തിൽ ഒരു ചെറിയ മര്യാദയാകാം. പറയേണ്ടിവന്നു പറയേണ്ടി വന്നതിൽ വളരെ അതിയായ ഖേദം കാരണം അതിൻറെ അനുഭവം നേരിട്ട് അനുഭവിച്ചുകൊണ്ടാണ് ഞാൻ പറഞ്ഞത്. ഒരു കലത്തിൽ ഇരിക്കുന്ന ചോറ് എല്ലാം വെന്തോ എന്ന് ഞാൻ ഒന്നോ രണ്ടോ ചോറ് എടുത്തു നോക്കിയാൽ മതി എല്ലാ ചോറും എടുത്തു നോക്കേണ്ട മനസ്സിലായോ? ഞാൻ രണ്ടു മന്ത്രിമാരെ കാണാൻ പോയിട്ടുണ്ട്. അവരുടെ സമീപനം വളരെ മാന്യമായിരുന്നു അവരുടെ മറുപടി വളരെ നല്ലതായിരുന്നു.
രാഷ്ട്രീയം പറയുകയല്ല, അത് കഴിഞ്ഞ് മൻമോഹൻസിംഗ് സർക്കാരിന്റെ കാലത്ത് ഞാൻ പോയിട്ടുണ്ട്. ജയറാം രമേശ് അടക്കമുള്ള മിനിറ്റേഴ്സിനെ കാണാൻ പോയിട്ടുണ്ട്, അവരുടെ എല്ലാം രീതികൾ വളരെ നല്ലതായിരുന്നു. രണ്ടു മന്ത്രിസഭയുടെ കാലത്ത് ഞാൻ മന്ത്രിയായിരുന്നിട്ടുണ്ട്. വാജ്പേയി സർക്കാരിൻ്റെ കാലത്ത് കേരളത്തിലേ യഥാഗത മന്ത്രി ആയിരുന്നു, മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് വനം മന്ത്രിയായിരുന്നു. ഈ രണ്ടു സമയങ്ങളിലും ഞാൻ പോയിട്ടുണ്ട്, ഇത് മൂന്നാമത്തെ തവണയാണ് പോകുന്നത്. മൂന്നാമത്തെ അനുഭവം വളരെ വളരെ മോശമായിരുന്നു. വേണ്ട എന്നൊരു സമീപനത്തിൽ നമ്മെ ഇങ്ങോട്ട് വരേണ്ട എന്നു പറയും തരില്ല.
കൊച്ചു പിള്ളേരൊക്കെ പറയും ഞാൻ നിനക്ക് തരില്ല എന്ന്. ആ നിലയിൽ കാണരുത്, ഒരു രാജ്യം ഭരിക്കുന്നവരാണ് നമ്മളെക്കാൾ ഒക്കെ പക്വതയും കാര്യങ്ങളും വേണ്ടവരാണ്. ഒരു മന്ത്രിയെ എന്ന് പറയുമ്പോൾ കാണാൻ പല ആൾക്കാരും വരും അവൾ വരുമ്പോഴേക്കും പറ്റില്ല ഇറങ്ങിപ്പോകാൻ പറയുമോ ആരെങ്കിലും? ഇല്ലല്ലോ? നോക്കാം. കൺസിഡർ ചെയ്യില്ലേ എല്ലാവരും, കൺസിഡറേഷൻ ഒക്കെ വേണം ഇതൊക്കെ ഒരു സാമാന്യമര്യാദയുടെ ഭാഗം കൂടിയാണ്. ഓപ്പോസിഷനോട് കൂടിയുള്ള ഒരു പൊളിറ്റിക്കൽ റെസ്പെക്ട് കുറവായിരിക്കും അത് പാടില്ല. പ്രതിപക്ഷ ബഹുമാനം എന്ന് പറഞ്ഞിരുന്ന മര്യാദ എല്ലാവരും പുലർത്തേണ്ടതാണ്. കേരളത്തിലെ അല്ല, ഇന്തയിലെ ഏത് രാഷ്ട്രീയക്കാരെ നിങ്ങൾ എടുത്തു നോക്കൂ അവരെല്ലാവരും പ്രതിപക്ഷ ബഹുമാനം പുലർത്തിയിട്ടുണ്ട്.