Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

എം.ആര്‍. അജിത് കുമാര്‍ DGP പദവിയിലേക്ക്: കൈ വിടാതെ സര്‍ക്കാര്‍; പരിശോധനാ സമിതിയുടെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 18, 2024, 02:13 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വിവാദങ്ങളുടെ തോഴനായ ADGP എം.ആര്‍. അജിത്കുമാറിന് DGP പദവി നല്‍കാനുള്ള പരിശോഘനാ സമിതിയുടെ സുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചു. അജ്ത് കുമാറിനൊപ്പം എസ്. സുരേഷിനും ഡി.ജി.പി പദവി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്നു നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 1995 ബാച്ച് ഐ.പി.എസ്സുകാരാണ് ഇരുവരും. അജിത് കുമാര്‍ നിലവില്‍ പോലീസ് ട്രെയിനിംഘ് ക്യാമ്പിന്റെ ചുമതലയിലാണ്. ഇവര്‍ക്കൊപ്പം മന്ത്രിസഭ അംഗീകരിച്ച ADGP പദവിയിലേക്കുള്ള സ്ഥാനക്കയറ്റത്തിന് തരുണ്‍കുമാര്‍ ഐ.പി.എസ് അര്‍ഹനായിട്ടുണ്ട്. 2000 ബാച്ച് ഐ.പി.എസ്സുകാരനാണ് ഇദ്ദേഹം. ഐ.ജി പദവിയിലേക്ക് 2007 ബാച്ച് ഐ.പി.എസ്സുകാരായ ദേബേഷ് കുമാര്‍ ബഹ്‌റ, ഉമ, രാജ്പാല്‍മീണ, ജയനാഥ് ജെ എന്നിവരുടെ ശുപാര്‍ശയും അംഗീകരിച്ചു.

ഡി ഐ ജി പദവിയിലേക്ക് 2011 ബാച്ചുകാരായ യതീഷ് ചന്ദ്ര, ഹരി ശങ്കര്‍, കാര്‍ത്തിക് .കെ, പ്രതീഷ് കുമാര്‍, ടി. നാരായണ്‍ എന്നിവരുടെ പേരുകളും അംഗീകരിച്ചു. നിലവില്‍ 1994 ബാച്ചിലെ മനോജ് എബ്രഹാമിന് ശേഷമാണ് ഡി.ജി.പി റാങ്കിലേക്കുള്ള അര്‍ഹതാ പട്ടിക ശുപാര്‍ശ ചെയ്തിരിക്കുന്നത്. എം.ആര്‍. അജിത് കുമാറിനെതിരേ ആര്‍.എസ്.എസ് ബന്ധം ആരോപിച്ച് നടപടി എടുത്തിരുന്നു. എന്നാല്‍, സ്ഥാനക്കയറ്റം നല്‍കുന്നതിന് ഈ നടപടി തടസ്സമാകില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്തായാലും സര്‍ക്കാര്‍ എം.ആര്‍. അജിത്കുമാറിനെ കൈവിട്ടില്ല എന്നതാണ് വസ്തുത.

മറ്റ് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

  • നിക്ഷേപക സംഗമം ഫെബ്രുവരിയില്‍

2025 ഫെബ്രുവരി 21, 22 തീയതികളില്‍ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് 2025 നിക്ഷേപക സംഗമം നടത്തുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കി. കൊച്ചിയില്‍ ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പരിപാടി. സമ്മിറ്റിനു മുന്നോടിയായി വിവിധ വകുപ്പുകളുടെ ഇന്‍വെസ്റ്റ്മെന്റ് പ്രപ്പോസലുകള്‍ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ അവതരിപ്പിക്കുന്നതിനും വന്‍കിട (50 കോടിയില്‍ കൂടുതല്‍ നിക്ഷേപമുള്ള) സംരംഭങ്ങള്‍ക്കുള്ള അനുമതികള്‍ സമയബന്ധിതമായി നല്‍കുന്നതിന് നടപടികള്‍ ഏകോപിപ്പിക്കാനും രൂപീകരിച്ച ചീഫ് സെക്രട്ടറി ചെയര്‍മാനായ ഹൈപ്പവര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തും. 2023ലെ വ്യവസായ നയത്തിനനുസൃതമായി കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള ശ്രമങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ഏകോപിപ്പിക്കുകയുമാണ് നിക്ഷേപക സംഗമത്തിന്റെ ലക്ഷ്യം.

  • ചെങ്കല്‍ ഖനനം: മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടത്തില്‍ ഭേദഗതി

ചെങ്കല്‍ ഖനന മേഖല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടത്തില്‍ ഭേദഗതി വരുത്തും. ചെങ്കല്ലിന്റെ (ലാറ്ററൈറ്റ് (ബില്‍ഡിംഗ് സ്റ്റോണ്‍)) റോയല്‍റ്റി നിരക്ക് നിലവിലെ 48 രൂപയില്‍ നിന്നും 32 രൂപയാക്കും. 2023 ലെ കെ.എം.എം.സി. ചട്ടം 13 ഭേദഗതി ചെയ്ത് ചെങ്കല്‍ ഖനനത്തിന് (ലാറ്ററൈറ്റ് (ബില്‍ഡിംഗ് സ്റ്റോണ്‍)) മാത്രം ഫിനാന്‍ഷ്യല്‍ ഗ്യാരണ്ടി നിലവിലുള്ള 2 ലക്ഷം രൂപയില്‍ നിന്നും 50,000 യായി കുറവു ചെയ്യും. ചെങ്കല്ലിന്റെ (ലാറ്ററൈറ്റ് (ബില്‍ഡിംഗ് സ്റ്റോണ്‍)) റോയല്‍റ്റി തുക ഒടുക്കുന്നതിന് രണ്ടു തവണകള്‍ അനുവദിച്ച് ചട്ട ഭേദഗതി വരുത്തും. 31.03.2023 ലെ കെ.എം.എം.സി ചട്ടഭേദഗതി വന്നതിനുശേഷം സംസ്ഥാനത്തെ ചെങ്കല്‍ മേഖലയിലെ വിഷയങ്ങള്‍ പരിശോധിക്കാന്‍ ഖനനമേഖലയിലേയും മൈനിംഗ് ആന്റ് ജിയോളജി ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി രൂപീകരിച്ച കമ്മിറ്റി ശിപാര്‍ശകള്‍ സമര്‍പ്പിച്ചിരുന്നു.

  • പത്തുകോടി രൂപയുടെ ഭരണാനുമതി

മണാലി നദിക്ക് കുറുകെയുള്ള കൈനൂര്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് എന്ന പ്രവര്‍ത്തിക്കു 10 കോടി രൂപക്ക് ഭരണാനുമതി നല്‍കുന്നതിന് അംഗീകാരം നല്‍കി.

  • മാനേജിംഗ് ഡയറക്ടര്‍മാരെ നിയമിച്ചു

വ്യവസായ വകുപ്പിനുകീഴിലുള്ള വിവിധ പൊതുമേഖല സ്ഥാപനങ്ങളില്‍ മാനേജിംഗ് ഡയറക്ടര്‍മാരെ നിയമിച്ചു. യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് – പണ്ടംപുനത്തില്‍ അനീഷ് ബാബു, കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍ ലിമിറ്റഡ് – നജീബ് എം.കെ, കേരള സ്മോള്‍ ഇന്‍ഡസ്ട്രീസ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് – ആര്‍ ജയശങ്കര്‍, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് – ബി. ശ്രീകുമാര്‍, കേരള ആര്‍ട്ടിസാന്‍സ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് – മാത്യു സി. വി.

  • ശമ്പള പരിഷ്‌കരണം

കിന്‍ഫ്രയിലെ സര്‍ക്കാര്‍ അംഗീകൃത തസ്തികകളിലെ സ്ഥിരം ജീവനക്കാരുടെ 10-ാം ശമ്പള പരിഷ്‌കരണ ശിപാര്‍ശ പബ്ലിക്ക് എന്റര്‍പ്രൈസസ് ബോര്‍ഡ് അംഗീകരിച്ചതു പ്രകാരം ശമ്പള പരിഷ്‌കരണ കുടിശിക പിന്നീട് നല്‍കാമെന്ന വ്യവസ്ഥ ഒഴിവാക്കി 20.06.2017 മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ചു.

ReadAlso:

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബി ജെ പി ദേശീയ അദ്ധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി

ആള്‍ക്കൂട്ടം അടിച്ചുകൊന്ന അട്ടപ്പാടി മധുവിന്റെ അമ്മയ്ക്ക് പട്ടയമേളയില്‍ ഭൂമി നല്‍കി

ജിയോസ്റ്റാര്‍ ജീത്തോ ധന്‍ ധനാ ധന്‍ മത്സരത്തിലെ ആദ്യ എസ്യുവി വിജയിയെ പ്രഖ്യാപിച്ചു

പണ്ടേ തലയും വാലുമില്ലാത്ത കൂട്ടരാണ്, പാക്കിസ്ഥാനും റിപ്പോർട്ടറും; വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ വി ടി ബൽറാം

പരുത്തിപ്പള്ളി വനമേഖലയിൽ പരിസ്ഥിതി പുനരുജ്ജീവന പ്രവർത്തനങ്ങളിൽ വനം വകുപ്പുമായി കൈകോർത്ത് യുഎസ്‌ടി

CONTENT HIGHLIGHTS;MR. Ajit Kumar to DGP post: Govt not giving up; The cabinet accepted the recommendation of the inspection committee

Tags: kerala policeDGPANWESHANAM NEWSADGP MR AJITHKUMARIPS 1995 BATCHഎം.ആര്‍. അജിത് കുമാര്‍ DGP പദവിയിലേക്ക്കൈ വിടാതെ സര്‍ക്കാര്‍

Latest News

‘ഇനി ബാക്കു സന്ദര്‍ശനങ്ങള്‍ വേണ്ട’: ഓപ്പറേഷന്‍ സിന്ദൂരിനുശേഷം പാകിസ്ഥാനെ പിന്തുണയ്ക്കുന്നതില്‍ പ്രതിഷേധിച്ച് അസര്‍ബൈജാന്‍, തുര്‍ക്കി രാജ്യങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് ഇന്ത്യക്കാര്‍

പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി; എം ആർ അജിത് കുമാർ എക്സൈസ് കമ്മീഷണർ, മനോജ് എബ്രഹാം വിജിലൻസ് ഡയറക്ടർ

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 വിജയ ശതമാനം

കോഴിക്കോട് മെഡി. കോളേജിലെ അത്യാഹിതവിഭാഗത്തിൽ പുക ഉയര്‍ന്ന സംഭവം; ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി

ഓപ്പറേഷന്‍ സിന്ദൂര്‍: പ്രത്യേക പാര്‍ലമെന്റ് സമ്മേളം വിളിച്ചു ചേര്‍ക്കണം; ഭീകരതയ്ക്ക് മതവും വിശ്വാസവുമായി ബന്ധമില്ല; കേന്ദ്രസര്‍ക്കാര്‍ വിളിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങളെന്ന് ജോണ്‍ബ്രിട്ടാസ് എം.പി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.