വിവാദങ്ങളുടെ തോഴനായ ADGP എം.ആര്‍. അജിത്കുമാറിന് DGP പദവി നല്‍കാനുള്ള പരിശോഘനാ സമിതിയുടെ സുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചു. അജ്ത് കുമാറിനൊപ്പം എസ്. സുരേഷിനും ഡി.ജി.പി പദവി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്നു നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 1995 ബാച്ച് ഐ.പി.എസ്സുകാരാണ് ഇരുവരും. അജിത് കുമാര്‍ നിലവില്‍ പോലീസ് ട്രെയിനിംഘ് ക്യാമ്പിന്റെ ചുമതലയിലാണ്. ഇവര്‍ക്കൊപ്പം മന്ത്രിസഭ അംഗീകരിച്ച ADGP പദവിയിലേക്കുള്ള സ്ഥാനക്കയറ്റത്തിന് തരുണ്‍കുമാര്‍ ഐ.പി.എസ് അര്‍ഹനായിട്ടുണ്ട്. 2000 ബാച്ച് ഐ.പി.എസ്സുകാരനാണ് ഇദ്ദേഹം. ഐ.ജി പദവിയിലേക്ക് 2007 ബാച്ച് ഐ.പി.എസ്സുകാരായ ദേബേഷ് കുമാര്‍ ബഹ്‌റ, ഉമ, രാജ്പാല്‍മീണ, ജയനാഥ് ജെ എന്നിവരുടെ ശുപാര്‍ശയും അംഗീകരിച്ചു.
ഡി ഐ ജി പദവിയിലേക്ക് 2011 ബാച്ചുകാരായ യതീഷ് ചന്ദ്ര, ഹരി ശങ്കര്‍, കാര്‍ത്തിക് .കെ, പ്രതീഷ് കുമാര്‍, ടി. നാരായണ്‍ എന്നിവരുടെ പേരുകളും അംഗീകരിച്ചു. നിലവില്‍ 1994 ബാച്ചിലെ മനോജ് എബ്രഹാമിന് ശേഷമാണ് ഡി.ജി.പി റാങ്കിലേക്കുള്ള അര്‍ഹതാ പട്ടിക ശുപാര്‍ശ ചെയ്തിരിക്കുന്നത്. എം.ആര്‍. അജിത് കുമാറിനെതിരേ ആര്‍.എസ്.എസ് ബന്ധം ആരോപിച്ച് നടപടി എടുത്തിരുന്നു. എന്നാല്‍, സ്ഥാനക്കയറ്റം നല്‍കുന്നതിന് ഈ നടപടി തടസ്സമാകില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്തായാലും സര്‍ക്കാര്‍ എം.ആര്‍. അജിത്കുമാറിനെ കൈവിട്ടില്ല എന്നതാണ് വസ്തുത.
2025 ഫെബ്രുവരി 21, 22 തീയതികളില്‍ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് 2025 നിക്ഷേപക സംഗമം നടത്തുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കി. കൊച്ചിയില്‍ ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പരിപാടി. സമ്മിറ്റിനു മുന്നോടിയായി വിവിധ വകുപ്പുകളുടെ ഇന്‍വെസ്റ്റ്മെന്റ് പ്രപ്പോസലുകള്‍ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ അവതരിപ്പിക്കുന്നതിനും വന്‍കിട (50 കോടിയില്‍ കൂടുതല്‍ നിക്ഷേപമുള്ള) സംരംഭങ്ങള്‍ക്കുള്ള അനുമതികള്‍ സമയബന്ധിതമായി നല്‍കുന്നതിന് നടപടികള്‍ ഏകോപിപ്പിക്കാനും രൂപീകരിച്ച ചീഫ് സെക്രട്ടറി ചെയര്‍മാനായ ഹൈപ്പവര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തും. 2023ലെ വ്യവസായ നയത്തിനനുസൃതമായി കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള ശ്രമങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ഏകോപിപ്പിക്കുകയുമാണ് നിക്ഷേപക സംഗമത്തിന്റെ ലക്ഷ്യം.
ചെങ്കല്‍ ഖനന മേഖല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടത്തില്‍ ഭേദഗതി വരുത്തും. ചെങ്കല്ലിന്റെ (ലാറ്ററൈറ്റ് (ബില്‍ഡിംഗ് സ്റ്റോണ്‍)) റോയല്‍റ്റി നിരക്ക് നിലവിലെ 48 രൂപയില്‍ നിന്നും 32 രൂപയാക്കും. 2023 ലെ കെ.എം.എം.സി. ചട്ടം 13 ഭേദഗതി ചെയ്ത് ചെങ്കല്‍ ഖനനത്തിന് (ലാറ്ററൈറ്റ് (ബില്‍ഡിംഗ് സ്റ്റോണ്‍)) മാത്രം ഫിനാന്‍ഷ്യല്‍ ഗ്യാരണ്ടി നിലവിലുള്ള 2 ലക്ഷം രൂപയില്‍ നിന്നും 50,000 യായി കുറവു ചെയ്യും. ചെങ്കല്ലിന്റെ (ലാറ്ററൈറ്റ് (ബില്‍ഡിംഗ് സ്റ്റോണ്‍)) റോയല്‍റ്റി തുക ഒടുക്കുന്നതിന് രണ്ടു തവണകള്‍ അനുവദിച്ച് ചട്ട ഭേദഗതി വരുത്തും. 31.03.2023 ലെ കെ.എം.എം.സി ചട്ടഭേദഗതി വന്നതിനുശേഷം സംസ്ഥാനത്തെ ചെങ്കല്‍ മേഖലയിലെ വിഷയങ്ങള്‍ പരിശോധിക്കാന്‍ ഖനനമേഖലയിലേയും മൈനിംഗ് ആന്റ് ജിയോളജി ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി രൂപീകരിച്ച കമ്മിറ്റി ശിപാര്‍ശകള്‍ സമര്‍പ്പിച്ചിരുന്നു.
മണാലി നദിക്ക് കുറുകെയുള്ള കൈനൂര്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് എന്ന പ്രവര്‍ത്തിക്കു 10 കോടി രൂപക്ക് ഭരണാനുമതി നല്‍കുന്നതിന് അംഗീകാരം നല്‍കി.
വ്യവസായ വകുപ്പിനുകീഴിലുള്ള വിവിധ പൊതുമേഖല സ്ഥാപനങ്ങളില്‍ മാനേജിംഗ് ഡയറക്ടര്‍മാരെ നിയമിച്ചു. യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് – പണ്ടംപുനത്തില്‍ അനീഷ് ബാബു, കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍ ലിമിറ്റഡ് – നജീബ് എം.കെ, കേരള സ്മോള്‍ ഇന്‍ഡസ്ട്രീസ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് – ആര്‍ ജയശങ്കര്‍, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് – ബി. ശ്രീകുമാര്‍, കേരള ആര്‍ട്ടിസാന്‍സ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് – മാത്യു സി. വി.
കിന്‍ഫ്രയിലെ സര്‍ക്കാര്‍ അംഗീകൃത തസ്തികകളിലെ സ്ഥിരം ജീവനക്കാരുടെ 10-ാം ശമ്പള പരിഷ്‌കരണ ശിപാര്‍ശ പബ്ലിക്ക് എന്റര്‍പ്രൈസസ് ബോര്‍ഡ് അംഗീകരിച്ചതു പ്രകാരം ശമ്പള പരിഷ്‌കരണ കുടിശിക പിന്നീട് നല്‍കാമെന്ന വ്യവസ്ഥ ഒഴിവാക്കി 20.06.2017 മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ചു.
CONTENT HIGHLIGHTS;MR. Ajit Kumar to DGP post: Govt not giving up; The cabinet accepted the recommendation of the inspection committee