Video

തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നതിൽ ഞാൻ എതിരല്ല | AK Saseendran

നാട്ടിൽ പ്രചരിപ്പിക്കുന്നതുപോലെ ഒരു കാര്യവും എൻ സി പി യിൽ നടക്കുന്നില്ല. തോമസ് കെ തോമസ് എൻ സി പി യുടെ ദേശീയ അധ്യക്ഷനെ കാണുന്നതും സംസാരിക്കുന്നതും ഒരുതരത്തിലും അച്ചടക്ക ലംഘനമോ പാർട്ടി വിരുദ്ധമോ അല്ല. അദ്ദേഹം പാർട്ടിയുടെ പാർലമെന്ററി പാർട്ടി നേതാവാണ് കേരളത്തിൽ. അദ്ദേഹത്തിന് അഖിലേന്ത്യാ പ്രസിഡൻ്റിനെ കാണാനും പല കര്യങ്ങൾ സംസാരിക്കാനും തികച്ചും സൗഹൃദ സന്ദർശനം നടത്താനുമുള്ള എല്ലാ അവകാശവും സ്വാതന്ത്ര്യവും ഉള്ളതാണ്. അതിൽ മറ്റൊന്നും പുതുതായിട്ടില്ല. എന്നുമാത്രമല്ല രണ്ടുമാസം മുമ്പ് മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് ബോംബെയിൽ ശരത് പവാർ ഞങ്ങളെ മൂന്നുപേരെയും വിളിപ്പിച്ചിരുന്നു. രണ്ട് എംഎൽഎമാരെയും സംസ്ഥാന പ്രസിഡൻ്റുമാരേയും. അന്ന് അത് സംബന്ധിച്ച പ്രശ്നങ്ങളിൽ ആശയവിനിമയങ്ങൾ നടത്തുകയും അതിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയോട് സംസാരിക്കാൻ സിപിഎം കേന്ദ്ര നേതാക്കളോട് ആശയവിനിമയം നടത്താം എന്ന് പവാർജി അന്ന് തന്നെ പറഞ്ഞ ഒരു കാര്യമാണ്.

ഇവിടെ നിയമസഭാ ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പ് വന്നതുകൊണ്ടാണ് അവിടെയും നിയമസഭാ തിരഞ്ഞെടുപ്പ് ഉണ്ടായിരുന്നതുകൊണ്ടാണ് ഈ കാര്യം നീണ്ടുപോയത്. അത് ഇന്നലെയാണ് നടന്നത്. ഈ രണ്ട് സമുന്നത നേതാക്കന്മാരും തമ്മിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് ആർക്കും തന്നെ അറിയില്ല, എനിക്ക് തീരെ അറിയില്ല. കാരണം അതിൻറെ ആവശ്യമില്ല കാരണം അവർ തമ്മിൽ സംസാരിച്ചതാണ്. അത് സ്വകാര്യ സംഭാഷണമാണ് ആ സ്വകാര്യ സംഭാഷണത്തിൽ എന്തൊക്കെയാണ് ഉണ്ടായത് എന്നതിനെക്കുറിച്ച് മറ്റാരോടും വിശദീകരിക്കേണ്ട കാര്യമില്ല, ഞങ്ങളോടും വിശദീകരിച്ചിട്ടില്ല.

മാധ്യമങ്ങളാണ് ഇവിടെ കാണുന്നത് അവിടെ ആ കാര്യം മുഖ്യമന്ത്രിയോട് ചർച്ച ചെയ്തു സംസാരിച്ച വിവരം അറിയിക്കാം എന്ന് പറഞ്ഞതായിട്ടാണ്, അത് സ്വാഭാവികമായി സംഭവിക്കുന്ന ഒരു കാര്യമാണ്. ഒരു കാര്യം പറഞ്ഞാൽ ഏതായാലും സംസാരിച്ചിട്ട് കാര്യം വിവരം അറിയിക്കാം എന്ന് പറയുന്നത്. അത് അസ്വാഭാവികമായി ഒന്നുമില്ല. ഈ തീരുമാനം ഒന്നരമാസം മുമ്പ് നമ്മൾ എടുത്തതിനുശേഷവും കേരളത്തിൽ അത് ചർച്ചാവിഷയം ആക്കിയത് ഒരു നല്ല കാര്യമായിരുന്നില്ല എന്ന് ബന്ധപ്പെട്ടവർ മനസ്സിലാക്കണമെന്ന് എനിക്ക് പറയാനുള്ളൂ.

എൻറെ നിലപാട് ഞാൻ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. തോമസ് കെ തോമസിന് മന്ത്രിയാകാൻ ഞാൻ എതിരല്ല. ഞാനൊരു തടസ്സവും ആവുകയില്ല പക്ഷേ അതിനുള്ള ചില പ്രയാസങ്ങൾ മനസ്സിലാക്കി നേരത്തെ തന്നെ മനസ്സിലാക്കിയത് കൊണ്ടാണ് ഡൽഹിയിൽ വച്ച് നടന്ന ചർച്ചയിലും ഞാൻ രാജിവെക്കുന്നതിന് യാതൊരു തടസ്സവുമില്ല പക്ഷേ പാർട്ടിക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകണമെന്ന് കാര്യത്തിൽ എനിക്ക് നിർബന്ധമുണ്ട് എന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചത്. മിനിയാന്ന് ചേർന്ന് സംസ്ഥാന കമ്മിറ്റി യോഗത്തിനും ഈ നിലപാടാണ് ഞാൻ സ്വീകരിച്ചത് ഞാൻ മാറുന്നത് തോമസിന് മന്ത്രിയാകാൻ എന്റെ മന്ത്രിസ്ഥാനം ഒരു തടസ്സമാവുകയില്ല എന്ന് ഞാൻ ഇപ്പോഴും ആവർത്തിക്കാൻ ഈ സന്ദർഭത്തിൽ ശ്രമിക്കുകയാണ്.

തോമസ് കെ തോമസിനെ കുറ്റപ്പെടുത്താൻ മാത്രം അദ്ദേഹത്തിൻറെ ഭാഗത്തുനിന്ന് വലിയ വീഴ്ചയ്യൊന്നും ഉണ്ടായിരിക്കില്ല കാരണം അദ്ദേഹം ആഗ്രഹിച്ചു, അദ്ദേഹത്തിൻറെ ആഗ്രഹത്തിന് കേന്ദ്രനേതൃത്വം ചോദ്യത്തിന് പിന്തുണയുണ്ടെങ്കിൽ അത് നടപ്പാക്കുകയല്ലേ വേണ്ടത് ഞാനത് കഴിഞ്ഞദിവസം പറഞ്ഞതാണ് കേന്ദ്രനേതൃത്വത്തിന് അങ്ങനെ ഒരു തീരുമാനം അത് നടപ്പിലാക്കേണ്ടത് ആരാണ്? അതിനുത്തരവാദിത്തം ആർക്കാണ്. തോമസ് കെ തോമസിന് മന്ത്രിസഭയിൽ അംഗമാക്കാനുള്ള ധാരണ ഉണ്ടെങ്കിൽ ആ ധാരണ നടപ്പിലാക്കേണ്ട ഉത്തരവാദിത്വം ആർക്കാണ്.

ഞങ്ങൾ മൂന്നുപേരും പോയി മുഖ്യമന്ത്രിയെ കണ്ടു പാർട്ടിയുടെ ആഗ്രഹം അറിയിച്ചല്ലോ. അറിയിച്ച ഘട്ടത്തിൽ അദ്ദേഹം വിയോജിപ്പുകൾ പറഞ്ഞു ആ വിയോജിപ്പുകൾ മനസ്സിലാക്കിയതിനുശേഷം കേന്ദ്രനേതൃത്വതെ അറിയിക്കണമെന്ന് ശരത് പവാർ ഞങ്ങളോട് പറഞ്ഞു. അതിൻറെ അടിസ്ഥാനത്തിൽ ബഹുമാനപ്പെട്ട ശരത്വാറിനോട് മുഖ്യമന്ത്രിയുടെ നിലപാട് ഏതാണെന്ന് പറഞ്ഞു. ആ ഘട്ടത്തിലാണ് കേന്ദ്ര നേതൃത്വവുമായി പാർട്ടി എൻ സി പി യുടെ ദേശീയ നേതൃത്വം സിപിഎം കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെടാം എന്നു പറഞ്ഞത്. അത് പറഞ്ഞിട്ട് ഇപ്പോൾ രണ്ടുമാസമായി, പക്ഷേ നീണ്ടുപോകാൻ കാരണം മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പും കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിൽ ഇത്തരം ചർച്ചകൾ അപ്രസക്തവും അപ്രധാനമായ കാര്യങ്ങളാണ് എന്നുള്ളത് കൊണ്ട് തന്നെ നടന്നില്ല. ഇപ്പോൾ ചർച്ച പുനരാരംഭിച്ചിട്ടുണ്ട് അത്രേയുള്ളൂ.

പ്രകാശ് കാരാട്ട് എന്ന് പറയുന്നത് അവരുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച ആളാണ് ഇന്ന് സിപിഎമ്മിന്റെ ദേശീയ നേതൃത്വത്തിൽ സമുന്നതനായ ഒരു നേതാവാണ് അദ്ദേഹവും മുഖ്യമന്ത്രിയും തമ്മിൽ എന്താണ് ചർച്ച നടത്തുക എങ്ങനെയാണ് ചർച്ച നടത്തുക എന്നത് തികച്ചും അതൊരു വേറെ പാർട്ടിയാണ് ആ പാർട്ടിയിൽ എങ്ങനെയാണ് കാര്യങ്ങൾ നടത്തുന്നത് അതിനെക്കുറിച്ച് ഞാൻ ഒരു കമൻറ് പറയുന്നതിന് പകരം വിഡ്ഢിത്തം വേറെയുണ്ടോ? എന്നെ സംബന്ധിച്ചിടത്തോളം തോമസിനെ മന്ത്രിയാക്കാൻ എന്റെ ഭാഗത്തുനിന്ന് എന്ത് നിലപാടാണോ സ്വീകരിക്കേണ്ടത് ആ നിലപാട് സ്വീകരിക്കാൻ ഞാൻ തയ്യാറാണ് എന്ന് കേരളീയ സമൂഹത്തെയും പാർട്ടി പ്രവർത്തകരെയും നേതൃത്വത്തെയും നിങ്ങളിലൂടെ അറിയിക്കുന്നു.

പാർട്ടിക്ക് മന്ത്രിയേ വേണ്ട എന്നത് ദൂരവ്യാപകമായ മറ്റുതരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നതാണ് എൻറെ നിലപാട് ആ നിലപാട് ഞാൻ കൃത്യമായി ഉത്തരവാദിത്വപ്പെട്ട വേദികളിൽ അറിയിച്ചിട്ടുണ്ട്. ശശീന്ദ്രൻ മന്ത്രി എന്നൊരു വിഷയത്തിലേക്ക് മാധ്യമങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ച് അതിലൂടെ തോമസിനെയും പാർട്ടി സ്ഥാനമുണ്ട് പദവിയെ നഷ്ടപ്പെടുത്തുന്ന ഒരു നീക്കത്തിലേക്ക് പോകുന്നതിന് ഞാൻ ഓർക്കേണ്ടതോടുകൂടിയാണ് കാണുന്നത്. മുഖ്യമന്ത്രിയെ കണ്ടു തെറ്റിദ്ധാരണ നീങ്ങുമെങ്കിൽ വളരെ സന്തോഷം അപ്പോൾ എനിക്ക് തെറ്റിദ്ധാരണ ഒന്നുമില്ലാതെ നിങ്ങൾ പിന്നെ സംഘടനാപരമായി ആവശ്യപ്പെട്ടാൽ അത് അനുഭവപൂർവ്വം പരിഗണിക്കാം എന്ന് പറഞ്ഞു കഴിഞ്ഞാൽ ഞങ്ങൾ നാളെ കൊണ്ടുപോയി കൊടുക്കാമല്ലോ.

അപേക്ഷ അല്ല എൻറെ പാർട്ടിയുടെ ആവശ്യവും ഇന്ന് രാജ്യത്തും കൊടുക്കാമല്ലോ ഇത് ഞാൻ എതിരാണെന്ന് പ്രത്യേകിച്ച് ചില മാധ്യമങ്ങളിലും ശശീന്ദ്രന്റെ ഒരു പിടിവാശി എന്ന നിലയ്ക്ക് വരുന്നത് ശശീന്ദ്രന് ഒരു പിടിവാശിയും ഇല്ല ഞാനിത് ആദ്യം നേതൃത്വം ബോംബെയിൽ വെച്ച് ചർച്ച ചെയ്ത ഘട്ടത്തിൽ പറഞ്ഞിട്ടുള്ള കാര്യത്തിൽ ഞാൻ ഇപ്പോഴും നിൽക്കുന്നു. ഒന്ന് ഞാൻ മാറാൻ തയ്യാറാണ്. പ്രൊവൈഡർ തോമസ് കെ തോമസ് മന്ത്രി ആകണം അതിനു സാധ്യതയില്ലെങ്കിൽ ഞാൻ രാജിവെച്ചത് കൊണ്ട് എന്താണ് ആർക്കാണ് പ്രയോജനം അതിനർത്ഥം മുഖ്യമന്ത്രിയുടെ നിലപാടിൽ പ്രതീക്ഷിക്കുന്നു എന്നാണ് വെച്ചാൽ രാജിവെക്കാൻ വേറെ എന്താ കാരണം. മുഖ്യമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിക്കുന്ന ഒരു രാഷ്ട്രീയ തീരുമാനത്തിലേക്ക് പോകുന്നതിനോട് എനിക്ക് താല്പര്യമില്ല.

Latest News