World

നികുതി വിഷയത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്

ഇന്ത്യയ്‌ക്കെതിരായ നിലപാട് കൂടുതൽ കടുപ്പിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ ഉല്പന്നങ്ങൾക്ക് ഉയർന്ന നികുതി ഈടാക്കുന്നത് തുടർന്നാൽ ഇന്ത്യയ്‌ക്കെതിരെ കൂടുതൽ നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ ഏറ്റവും ഒടുവിലത്തെ പ്രഖ്യാപനം.

ഫ്ലോറിഡയിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു ​അദ്ദേഹം. ഇന്ത്യയുടെ താരിഫ്​ നിരക്കുകളെ വിമർശിച്ച അദ്ദേഹം, ചില അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക്​ 100 ശതമാനം നികുതി ഈടാക്കുന്നത്​​ ചൂണ്ടിക്കാട്ടുകയും ചെയ്​തു.

പരസ്​പരം എന്ന വാക്ക്​ പ്രധാനമാണ്​, ഇന്ത്യ 100 ശതമാനം ഈടാക്കുകയാണെങ്കിൽ ഞങ്ങളും അതുപോലെ ചെയ്യുമെന്ന്​ ട്രംപ്​ വ്യക്​തമാക്കി. ഉയർന്ന താരിഫ്​ ഈടാക്കുന്നത്​ അമേരിക്കയും ബ്രസീലുമാണെന്ന്​ ചൈനയുമായുള്ള വ്യാപാര കരാറിൻ്റെ സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന്​ മറുപടിയായി അദ്ദേഹം പറഞ്ഞു. ‘ഇന്ത്യയും ബ്രസീലും വലിയ തുകയാണ്​ ഈടാക്കുന്നത്​. അവർ ഞങ്ങളോട്​ പണം ഈടാക്കുകയാണെങ്കിൽ അങ്ങനെയാക​ട്ടെ. എന്നാൽ, ഞങ്ങൾ അവരോട്​ അതേ തുക ഈടാക്കാൻ പോവുകയാണ്​’ -ട്രംപ്​ ചൂണ്ടിക്കാട്ടി.