കഴിഞ്ഞദിവസം ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവരെയും ഞെട്ടിച്ച ഒരു പ്രസംഗം തന്നെയാണ് നടത്തിയത്. ഗാന്ധി കുടുംബത്തെ ഒന്നാകെ വിമർശിക്കുന്ന തരത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ഇന്ദിരാഗാന്ധി മുതലുള്ളവരെ വളരെ മോശമാക്കി തന്നെയാണ് പ്രധാനമന്ത്രി സംസാരിച്ചിരുന്നത് സോണിയാഗാന്ധിയുടെ കളിപ്പാവയായിരുന്നു മുൻ പ്രധാനമന്ത്രിയായ മൻമോഹൻ സിംഗ് എന്നും നരേന്ദ്രമോദി ലോക്സഭയിൽ പറഞ്ഞിരുന്നു ഇന്ദിരാഗാന്ധിയുടെ ഭരണകാലഘട്ടത്തെ വിമർശിക്കുകയും ചെയ്തിരുന്നു.
ജവഹർലാൽ നെഹ്റുവിനെ വരെ വിമർശിച്ചു കൊണ്ടായിരുന്നു നരേന്ദ്രമോദിയുടെ പ്രസംഗം കാണാൻ സാധിച്ചത് ഈ സാഹചര്യത്തിൽ വലിയ വിമർശനം തന്നെ പ്രധാനമന്ത്രിക്ക് നേരിടുകയും ചെയ്തു. ഇപ്പോൾ കോൺഗ്രസിലുള്ളവരെല്ലാം ഒറ്റക്കെട്ടായി പ്രധാനമന്ത്രിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. രാഹുൽഗാന്ധി അഹങ്കാരിയാണ് എന്ന തരത്തിലുള്ള ഒരു പരാമർശവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. ഇപ്പോൾ ഇതിന് മറുപടി പറയുകയാണ് വി ഡി സതീശൻ. എന്തുകൊണ്ടാണ് കോൺഗ്രസിനെ മാത്രം കുറ്റക്കാരനാക്കിക്കൊണ്ട് പ്രധാനമന്ത്രി സംസാരിക്കുന്നത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. കോടാനുകോടി കബളിപ്പിച്ച അദാനി ഇപ്പോഴും പ്രധാനമന്ത്രിയുടെ കൂടെയാണ് എന്നും വിഡി സതീശൻ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാം വീഡിയോ മുഴുവനായി കാണുക