Kozhikode

കണ്ണിൽ മുളകുപൊടി എറിഞ്ഞ് കവർച്ചാ ശ്രമം ; കോഴിക്കോട് രണ്ടുപേർ അറസ്റ്റിൽ |snatched-old-woman-s-phone

വയോധികയുടെ വീട്ടില്‍ കയറി മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട്: എലത്തൂരില്‍ വയോധികയുടെ വീട്ടില്‍ കയറി മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ രണ്ട് പേര്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശി സയ്യിദ് സഫ്‌നാസ്, മോരിക്കര സ്വദേശി മുഹമ്മദ് റഫീഖ് എന്നിവരെയാണ് എലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 13ആം തിയ്യതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

എടക്കാട് മാക്കഞ്ചേരി പറമ്പിലെ വീട്ടില്‍ രാവിലെ ആറോടെ ഇരുവരും അതിക്രമിച്ച് കയറിയപ്പോള്‍ വയോധിക തടഞ്ഞു. എന്നാല്‍ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് വയോധികയെ ആക്രമിച്ച സംഘം മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ശേഷം കടന്നുകളയുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയായ സയ്യിദ് സഫ്‌നാസ് ഒന്നര വര്‍ഷം മുന്‍പ് ഈ വീട്ടില്‍ ജോലിക്ക് നിന്നിരുന്നു. ഈ പരിചയം മുതലെടുത്താണ് കവര്‍ച്ചാ ശ്രമം നടത്തിയത്. മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ കണ്ണൂരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

സഫ്‌നാസിനെ കണ്ണൂരില്‍ നിന്നും മുഹമ്മദ് റഫീഖിനെ കോഴിക്കോട് മോരിക്കരയില്‍ നിന്നുമാണ് പിടികൂടിയത്. എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് സിയാദ്, എസ്‌ഐമാരായ സുരേഷ് കുമാര്‍, സജീവന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു, റനീഷ്, സിപിഒ അതുല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

content highlight : snatched-old-woman-s-phone-by-throwing-chilli-powder-in-her-eyes-two-people-arrested