മുംബൈ: മുംബൈയിൽ യാത്രാബോട്ട് മുങ്ങി രണ്ട് മരണം. മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റാ ദ്വീപിലേക്ക് പോയ നീൽകമൽ എന്ന യാത്രാബോട്ടാണ് മുങ്ങിയത്. വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. മറ്റൊരു ബോട്ട് ഇടിച്ചതാണ് അപകട കാരണമെന്നാണ് വിവരം.
ആശുപത്രിയിൽ പ്രവേശിപിച്ച അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. ജീവനക്കാരടക്കം 85 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. 75 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബോട്ടില്‍ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
നേവിയും കോസ്റ്റ് ഗാർഡും രക്ഷാപ്രവർത്തനം ആരംഭിച്ചു. 11 നേവി ബോട്ടുകളും മറൈൻ പൊലീസിന്‍റെ മൂന്ന് ബോട്ടുകളും കോസ്റ്റ് ഗാർഡിന്‍റെ ഒരു ബോട്ടും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. പ്രദേശത്തെ മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്. നാല് ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
content highlight : one-passenger-dead-others-rescued-after-ferry-capsizes-off-mumbai-coast