പാൽപുട്ട് കഴിച്ചിട്ടുണ്ടോ? പേരു പോലെ തന്നെ സോഫ്റ്റും പാൽ പോലെ രുചികവും ഗുണമുള്ളതുമാണ് പാൽ പുട്ട്.
ചേരുവകൾ
- അരിപ്പൊടി- 1 കപ്പ്
- വെള്ളം- 1 കപ്പ്
- കാരറ്റ്- 1
- പഞ്ചസാര- 2 ടേബിൾസ്പൂൺ
- പാൽപ്പൊടി- 2 ടേബിൾസ്പൂൺ
- തേങ്ങ- 1/4 കപ്പ്
- നെയ്യ്- 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
- ഒരു ബൗളിലേയ്ക്ക് ഒരു കപ്പ് അരിപ്പൊടി എടുക്കാം.
- അതിലേയ്ക്ക് ആവശ്യത്തന് ഉപ്പ് ചേർക്കാം.
- ഒരു കപ്പ് വെള്ളം അതിലേയ്ക്ക് ഒഴിച്ച് അടച്ചു വയ്ക്കാം.
- അരിപ്പൊടി വെള്ളം വലിച്ചെടുത്തിനു ശേഷം കാൽ കപ്പ് തേങ്ങ ചിരകിയത് ചേർക്കാം.
- അതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ പഞ്ചസാരയും, ഒരു ടേബിൾസ്പൂൺ നെയ്യും, രണ്ട്
- ടേബിൾസ്പൂൺ പാൽപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം.
- പുട്ട് കുറ്റിയിലേയ്ക്ക് ഇത് മാറ്റി ആവിയിൽ വേവിക്കാം.
content highlight: paal-puttu-instant-recipe