Recipe

പാൽപുട്ട് കഴിച്ചിട്ടുണ്ടോ? പഞ്ഞി പോലെ സോഫ്റ്റാണ്… | paal-puttu-instant-recipe

പാൽപുട്ട് കഴിച്ചിട്ടുണ്ടോ? പേരു പോലെ തന്നെ സോഫ്റ്റും പാൽ പോലെ രുചികവും ഗുണമുള്ളതുമാണ് പാൽ പുട്ട്.

ചേരുവകൾ

  • അരിപ്പൊടി- 1 കപ്പ്
  • വെള്ളം- 1 കപ്പ്
  • കാരറ്റ്- 1
  • പഞ്ചസാര- 2 ടേബിൾസ്പൂൺ
  • പാൽപ്പൊടി- 2 ടേബിൾസ്പൂൺ
  • തേങ്ങ- 1/4 കപ്പ്
  • നെയ്യ്- 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

  • ഒരു ബൗളിലേയ്ക്ക് ഒരു കപ്പ് അരിപ്പൊടി എടുക്കാം.
  • അതിലേയ്ക്ക് ആവശ്യത്തന് ഉപ്പ് ചേർക്കാം.
  • ഒരു കപ്പ് വെള്ളം അതിലേയ്ക്ക് ഒഴിച്ച് അടച്ചു വയ്ക്കാം.
  • അരിപ്പൊടി വെള്ളം വലിച്ചെടുത്തിനു ശേഷം കാൽ കപ്പ് തേങ്ങ ചിരകിയത് ചേർക്കാം.
  • അതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ പഞ്ചസാരയും, ഒരു ടേബിൾസ്പൂൺ നെയ്യും, രണ്ട്
  • ടേബിൾസ്പൂൺ പാൽപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം.
  • പുട്ട് കുറ്റിയിലേയ്ക്ക് ഇത് മാറ്റി ആവിയിൽ വേവിക്കാം.

content highlight: paal-puttu-instant-recipe