Lifestyle

ഭൂമിയിലെ 16 ശതമാനം സ്വത്തും സ്വന്തമായ രാജകുടുംബം | the-british-royal-family-owns-16-percent-of-the-worlds-land

അവരുടെ രാജകീയ കാര്യങ്ങള്‍ മുതല്‍ രാജകുടുംബത്തിനിഷ്ടപ്പെട്ട ഭക്ഷണം വരെ അതില്‍പ്പെടും

ബ്രട്ടീഷ് രാജകുടുംബത്തെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. അവരുടെ രാജകീയ കാര്യങ്ങള്‍ മുതല്‍ രാജകുടുംബത്തിനിഷ്ടപ്പെട്ട ഭക്ഷണം വരെ അതില്‍പ്പെടും. അത്തരമൊരു പ്രധാനപ്പെട്ട കാര്യമാണ് രാജകുടുംബത്തിന്റെ സ്വത്ത് സംബന്ധിച്ചുളള വിവരങ്ങളും. ‘ദി ക്രൗണ്‍ എസ്റ്റേറ്റ്’ വഴി കൈകാര്യം ചെയ്യുന്ന ലോകത്തിലെ ഭൂമിയുടെ 16 ശതമാനം സ്വത്തുക്കളും ബ്രട്ടീഷ് രാജകുടുംബത്തിന്റെ സ്വന്തമാണത്രേ. വലിയ വലിയ എസ്റ്റേറ്റുകള്‍ മുതല്‍ നഗരകേന്ദ്രങ്ങള്‍ വരെ രാജകുടുംബത്തിന്റെ അധീനതയിലുണ്ട്. ഇതുവഴി കോടിക്കണക്കിന് വരുമാനമാണ് ലഭിക്കുന്നത്. പാരമ്പര്യമായി ലഭിച്ചുവരുന്ന സ്വത്ത് എലിസബത്ത് രാജ്ഞിയുടെ മരണശേഷം ചാള്‍സ് രാജാവിന്റെ കൈകളിലേക്ക് എത്തിച്ചേരുകയായിരുന്നു.

കിരീട അവകാശികളാണ് ഈ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത്. രാജാവ് ഈ സമ്പത്തിന്റെ ഉടമയായിരിക്കുമെങ്കിലും അദ്ദേഹത്തിന്റെ നേരിട്ടുള്ള ഉടമസ്ഥതയിലായിരിക്കില്ല ഇവ. ചാള്‍സ് മൂന്നാമന്‍ രാജാവ് 6.6 ബില്യണ്‍ ഏക്കര്‍ ഭൂമിയാണ് കൈകാര്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടണ്‍, അയര്‍ലന്‍ഡ്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെല്ലാം രാജകുടുംബത്തിന്റെ സ്വത്ത് വ്യാപിച്ചുകിടക്കുന്നു. ഒരുകാലത്ത് ബ്രട്ടീഷുകാർ ഭരിച്ചിരുന്ന രാജ്യങ്ങളാണ് ഇവയെല്ലാം. 2022 ല്‍ രാജകുടുംബം 490.8 ദശലക്ഷം ഡോളര്‍ വരുമാനം നേടിയെന്നാണ് റിപ്പോർട്ട്.

 

യഥാര്‍ത്ഥത്തില്‍ രാജകുടുംബത്തിന്റെ ആഗോള സ്വത്തിന്റെ ആകെ മൂല്യം 15.6 ബില്യണ്‍ പൗണ്ടാണ്. ലോകത്തിന്റെ 16 ശതമാനം ഭാഗം സ്വന്തമാക്കി ബ്രട്ടീഷ് രാജകുടുംബമാണ് ഒന്നാം സ്ഥാനത്ത് ഉള്ളതെങ്കില്‍ സൗദി അറേബ്യയിലെ അബ്ദുളള രാജാവാണ് രണ്ടാം സ്ഥാനത്തുളളത്. 830,000 ചതുരശ്രമൈല്‍ ഭൂമിയാണ് സൗദി രാജകുടുംബത്തിന്റെ സ്വത്ത്. രാജകുടുംബത്തിന്റെ സ്വത്ത് കൈകാര്യം ചെയ്യുന്ന ക്രൗണ്‍ എസ്‌റ്റേറ്റ് ആണ് റിയല്‍ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കല്‍, ഷോപ്പിംഗ് സെന്ററുകള്‍ നിയന്ത്രിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ചെയ്യുക, മണല്‍, ചരല്‍, ചുണ്ണാമ്പ് കല്ല്, കല്‍ക്കരി എന്നിവയും മറ്റ് അസംസ്‌കൃത വസ്തുക്കളും കൈകാര്യം ചെയ്യല്‍ ഇവയൊക്കെയാണ് ഈ സംഘടന ചെയ്യുന്നത്.

STORY HIGHLIGHTS: the-british-royal-family-owns-16-percent-of-the-worlds-land