പലർക്കും മുളപ്പിച്ച ചെറുപയർ കഴിക്കുന്നതിനോട് താൽപ്പര്യം ഉണ്ടാകണമെന്നില്ല. എങ്കിൽ അതുപയോഗിച്ച് ഒരു പലഹാരം തയ്യാറാക്കിയാലോ?. ഇഷ്ട്ടമുള്ള ഭക്ഷണത്തിൻ്റെ രൂപത്തിലാകുമ്പോൾ ഇതാരും കഴിച്ചു പോകും.
ചേരുവകൾ
- ചെറുപയർ
- ബ്രോക്കോളി
- പച്ചമുളക്
- ഇഞ്ചി
- പനീർ
- കാരറ്റ്
- സ്പിനാച്
- നാരങ്ങ
- കായം
- കടലമാവ്
- ഉപ്പ്
- എള്ള്
- എണ്ണ
- മഞ്ഞൾപ്പൊടി
തയ്യാറാക്കുന്ന വിധം
- ചെറുപയർ മുളപ്പിച്ചതിലേയ്ക്ക് പനീർ ഗ്രേറ്റ് ചെയ്തത്, കാരറ്റ്, ബ്രോക്കോളി, പച്ചമുളക്, ഇഞ്ചി, സ്പിനാച്, എന്നിവ ചെറുതായി അരിഞ്ഞതു ചേർക്കാം.
- ഇതിലേയ്ക്ക് അൽപ്പം കായം, ആവശ്യത്തിന് ഉപ്പ്, കടലമാവ്, നാരങ്ങാനീര്, മഞ്ഞൾപ്പൊടി എന്നിവ കൂടി ചേർത്ത് അരച്ചെടുക്കാം.
- ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ച് ചെറുപയർ അരച്ചത് ചെറിയ ഉരുളകളാക്കി അൽപ്പം എള്ളു കൂടി ചേർത്ത് എണ്ണയിൽ വറുത്തെടുക്കാം.
content highlight: cherupayar-cutlet-healthy-recipe