Recipe

ഇനി ചെറുപയർ ഇഷ്ടമല്ലെന്ന് ആരും പറയില്ല; കട്ലറ്റിന് കിടിലൻ മേക്കോവർ കൊടുത്താലോ | cherupayar-cutlet

പലർക്കും മുളപ്പിച്ച ചെറുപയർ കഴിക്കുന്നതിനോട് താൽപ്പര്യം ഉണ്ടാകണമെന്നില്ല. എങ്കിൽ അതുപയോഗിച്ച് ഒരു പലഹാരം തയ്യാറാക്കിയാലോ?. ഇഷ്ട്ടമുള്ള ഭക്ഷണത്തിൻ്റെ രൂപത്തിലാകുമ്പോൾ ഇതാരും കഴിച്ചു പോകും.

ചേരുവകൾ

  • ചെറുപയർ
  • ബ്രോക്കോളി
  • പച്ചമുളക്
  • ഇഞ്ചി
  • പനീർ
  • കാരറ്റ്
  • സ്പിനാച്
  • നാരങ്ങ
  • കായം
  • കടലമാവ്
  • ഉപ്പ്
  • എള്ള്
  • എണ്ണ
  • മഞ്ഞൾപ്പൊടി

 

തയ്യാറാക്കുന്ന വിധം

  • ചെറുപയർ മുളപ്പിച്ചതിലേയ്ക്ക്  പനീർ ഗ്രേറ്റ് ചെയ്തത്, കാരറ്റ്, ബ്രോക്കോളി, പച്ചമുളക്, ഇഞ്ചി, സ്പിനാച്, എന്നിവ ചെറുതായി അരിഞ്ഞതു ചേർക്കാം.
  • ഇതിലേയ്ക്ക് അൽപ്പം കായം, ആവശ്യത്തിന് ഉപ്പ്, കടലമാവ്, നാരങ്ങാനീര്, മഞ്ഞൾപ്പൊടി എന്നിവ കൂടി ചേർത്ത് അരച്ചെടുക്കാം.
  • ഒരു പാൻ​ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ച് ചെറുപയർ അരച്ചത് ചെറിയ ഉരുളകളാക്കി അൽപ്പം എള്ളു കൂടി ചേർത്ത് എണ്ണയിൽ വറുത്തെടുക്കാം.

content highlight: cherupayar-cutlet-healthy-recipe