ചേരുവകൾ :
• കേര മീൻ
• ഇഞ്ചി ചതച്ചത്
• വെളുത്തുള്ളി ചതച്ചത്
• കാശ്മീരി മുളക് പൊടി – 2. 1/2 സ്പൂൺ
• മഞ്ഞൾ പൊടി – 1/2 ടീ സ്പൂൺ
• ഉലുവ പൊടി – 1/4 ടീ സ്പൂൺ
• കുരുമുളക് പൊടി – 1 ടീ സ്പൂൺ
• കടുക് – 1 ടീ സ്പൂൺ
• ഉലുവ – 1/4 ടീ സ്പൂൺ
• പച്ച മുളക് – 3 എണ്ണം
• മുളക് പൊടി – 1/2 സ്പൂൺ
• കായ പൊടി – 1 ടീ സ്പൂൺ
• വിനാഗിരി – 250 ഗ്രാം
തയ്യാറാക്കുന്ന രീതി :
കേര മീൻ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മുറിച്ച ശേഷം ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കുക. ഇതിലേക്ക് കാശ്മീരി മുളകുപൊടി, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, മഞ്ഞൾപ്പൊടി, കുരുമുളകു പൊടി, ഉലുവപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം മുക്കാൽ മണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കുക. ഒരു ഉരുളി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ നല്ല എണ്ണ ഒഴിച് ചൂടാകുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് വേപ്പില ഇട്ടു കൊടുത്ത് മീൻ ഇട്ട് പൊരിച്ചു കോരുക.
ഇനി ഒരു ഉരുളി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ മീൻ പൊരിച്ച നല്ലെണ്ണ ഇതിലേക്ക് ഒഴിച്ചു കൊടുത്ത ശേഷം ഇഞ്ചി വെളുത്തുള്ളി ചതച്ചത്, പച്ചമുളക്, വേപ്പില ഇട്ടു കൊടുത്ത് നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് കാശ്മീരി മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഉലുവാപ്പൊടി എന്നിവയിട്ടു നന്നായി യോജിപ്പിച്ച ശേഷം പൊരിച്ച മീനും കൂടി ഇട്ടു കൊടുത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് കായപ്പൊടി കൂടി വിതറി കൊടുത്ത് ശേഷം അവസാനമായി വിനാഗിരി കൂടി ഇട്ടു കൊടുത്തു നന്നായി തിളപ്പിച്ച് തീ ഓഫ് ആക്കാവുന്നതാണ്.