ചേരുവകൾ
ചിക്കൻ സ്റ്റോക്ക്- 4 കപ്പ്, ചിക്കൻ- 125 ഗ്രാം, കാരറ്റ്- 1, ബെൽ പെപ്പർ- 1, കാബേജ്- 1/2 കപ്പ്, സോയ സോസ്- 2 ടേബിൾസ്പൂൺ, ചില്ലി സോസ്- 2 ടേബിൾസ്പൂൺ, ഉപ്പ്- ആവശ്യത്തിന്, കുരുമുളക്- 1/2 ടീസ്പൂൺ, പഞ്ചസാര- 2 ടീസ്പൂൺ, എള്ളെണ്ണ- 1 ടീസ്പൂൺ, മുട്ട- 1, കോൺഫ്ലോർ- 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
- ചിക്കൻസ്റ്റോക്ക് ഒരു പാനിലെടുത്ത് ഇടത്തരം തീയിൽ തിളപ്പിക്കാം.
- സോയ സോസ്, വിനാഗിരി, വെളുത്തുള്ളി ഇഞ്ചി സോസ്, കുരുമുളക്, പഞ്ചസാര, എള്ളെണ്ണ എന്നിവ ചേർത്തിളക്കാം. ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കാം.
- ഇതിലേയ്ക്ക് ചിക്കൻ ചെറിയ കഷ്ണങ്ങളാക്കിയത്, കാരറ്റ്, ബെൽ പെപ്പർ, കാബേജ് എന്നിവ ചെറുതായി അരിഞ്ഞതും ചേർത്തു തിളപ്പിക്കാം.
- കോൺഫ്ലോറിലേയ്ക്ക് വെള്ളം ഒഴിച്ച് കലക്കിയെടുക്കാം. തിളച്ചു വരുന്ന വെള്ളത്തിലേയ്ക്ക് കോൺഫ്ലോർ ഇളക്കി ചേർക്കാം.
- ഒരു മുട്ട പൊട്ടിച്ച് ഉടച്ചെടുക്കാം. സൂപ്പിലേയ്ക്ക് അത് ചേർക്കാം. ഇത് ഒരു മിനിറ്റ് തിളപ്പിക്കാം. ശേഷം അടുപ്പണച്ച് വിളമ്പാം.
content highlight: hot-and-sour-chicken-soup-recipe