Health

ചായക്ക് പകരം മസാല ചായ കുടിക്കുകയാണെങ്കിൽ ഗുണങ്ങൾ അനവധി

ദിവസവും കൃത്യമായി ചായകുടിക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും എന്നാൽ ചായ കുടിക്കുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും നമ്മുടെ ശരീരത്തിന് നല്ലതല്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരിക്കും അത് കുടിക്കുന്നത് ഒരു ദിവസം ചായ ഇല്ലാതെ തുടങ്ങാൻ ബുദ്ധിമുട്ടുന്ന ആളുകളും ഉണ്ടാകും അങ്ങനെയുള്ളവർക്ക് മസാല ചായ ഉപയോഗിക്കാവുന്നതാണ് ദിവസവും മസാല ചായ കുടിക്കുകയാണെങ്കിൽ ഗുണങ്ങൾ അനവധിയാണ്. മസാല ചായ കുടിക്കുന്നതിന്റെ ഗുണങ്ങൾ നോക്കാം

മസാല ചായക്ക് ആവശ്യമുള്ള ചേരുവകൾ

ഗ്രാമ്പു
ഏലയ്ക്ക
ഇഞ്ചി
കറുവാപ്പട്ട
തുളസി

ഇവയ്ക്കൊപ്പം തന്നെ നമുക്ക് പ്രിയപ്പെട്ട എന്തൊക്കെ സുഗന്ധവ്യഞ്ജനങ്ങൾ ഉണ്ടോ അവയൊക്കെ ഇതിൽ ഉൾപ്പെടുത്താവുന്നതാണ് കുറച്ച് പേരയില കൂടി ഇടുകയാണെങ്കിൽ രുചിക്കൂടും ഇത് കുടിക്കുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങളാണ് ഉണ്ടാകുന്നത്.

എന്തൊക്കെ ഗുണങ്ങൾ

ദഹനം മികച്ചതാക്കുന്നു എന്നതാണ് ആദ്യത്തെ ഗുണം മസാല ചായയിൽ അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനങ്ങൾ എല്ലാം തന്നെ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രധാനമായും ഇഞ്ചി അതിൽ വലിയ പങ്കു വഹിക്കുന്നു. മറ്റൊരു ഗുണം പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു എന്നതാണ് ജലദോഷം പോലെയുള്ള അസുഖങ്ങളെ ചെറുക്കുവാനും മസാല ചായക്ക് സാധിക്കും. ആർത്തവ സമയത്തിന് മുൻപുണ്ടാകുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളെ ഇല്ലാതാക്കുവാനും മസാല ചായക്ക് സാധിക്കും. നല്ലൊരു ഉന്മേഷവും ഊർജ്ജവും പകരാൻ മസാല ചായക്ക് സാധിക്കാറുണ്ട്..