തൃശ്ശൂർ: അതിരപ്പിള്ളിയിൽ ജ്യേഷ്ഠൻ അനിയനെ വെട്ടിക്കൊന്നു. വാഴച്ചാൽ സ്വദേശി ചന്ദ്രമണിയാണ് സഹോദരൻ സത്യനെ (45) ഒറ്റവെട്ടിന് കൊലപ്പെടുത്തിയത്. മദ്യലഹരിയിലായിരുന്നു ചന്ദ്രമണി കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട സത്യന്റെ ഭാര്യയ്ക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
content highlight :-athirapally-elder-brother-hacked-his-younger-brother-to-death